ന്യൂഡൽഹി: ലഡാക്കിൽ പുരോഗമിക്കുന്ന സേനാപിന്മാറ്റത്തിന്‍റെ വിഡിയോ പങ്കുവെച്ച് ഇന്ത്യൻ സൈന്യം. ഇന്ത്യയുടേയും ചൈനയുടേയും സേനയുടെ ഔദ്യോഗികമായ ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളുടെയും യുദ്ധ ടാങ്കറുകൾ പാംഗോങ് തടാകത്തിന്‍റെ തെക്ക്-വടക്ക് മേഖലകളില്‍ നിന്ന് നിന്ന് പിൻവാങ്ങുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സേനാ പിന്‍മാറ്റം തുടങ്ങിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് രാജ്യസഭയിൽ അറിയിച്ചതിന് പിന്നാലെയാണ് സൈന്യത്തിന്‍റെ വിഡിയോ വരുന്നത്. ഏപ്രിലിന് ശേഷമുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇരുരാജ്യങ്ങളും നീക്കും. ചിലവിഷയങ്ങളില്‍ കൂടി ധാരണയാകാനുണ്ടെന്നും രാജ്‌നാഥ് സിങ് അറിയിച്ചിരുന്നു.