ഇറ്റാനഗർ: അതിർത്തി കടന്നെത്തിയ യാക്കുകളെ ഇന്ത്യൻ സൈന്യം ചൈനക്ക് തിരികെ നൽകി. ലഡാക്ക് അതിർത്തിയിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ വീണ്ടും പ്രശ്നം പുകയുന്നതിനിടെയാണ് ഈ സംഭവം.
അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ആഗസ്റ്റ് 31നായിരുന്നു സംഭവം. ട്വീറ്റിലൂടെ ഇന്ത്യൻ സൈന്യം ആണ് സംഭവം പുറത്തറിയിച്ചത്. 17 യാക്കുകളെയാണ് ചൈനയിലേക്ക് തിരികെ വിട്ടത്.
അതിർത്തിയിൽ ചൈനീസ് സൈന്യം യാക്കുകളെ ഏറ്റുവാങ്ങി. കിഴക്കൻ കമേങ്ങിലൂടെയാണ് ഇവ ഇന്ത്യൻ അതിർത്തിയിലേക്ക് പ്രവേശിച്ചത്.