Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണ്ണിടിച്ചിൽ:...

മണ്ണിടിച്ചിൽ: സിക്കിമിൽ കുടുങ്ങിയ 500 വിനോദ സഞ്ചാരികളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി

text_fields
bookmark_border
Army day; PM Modi says soldiers have always kept nation safe
cancel

ഗാംഗ്‌ടോക്ക്: മണ്ണിടിച്ചിലിനെ തുടർന്ന്, സിക്കിമിൽ കുടുങ്ങിയ 500 വിനോദ സഞ്ചാരികളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. വടക്കൻ സിക്കിമിൽ നിന്ന് 54 കുട്ടികളുൾപ്പെടെ 500 വിനോദസഞ്ചാരികളെയാണ് ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയതെന്ന് പ്രതിരോധ ഉദ്യോഗസ്ഥൻ അറിയിച്ചു.

ലാച്ചൻ, ലാചുങ്, ചുങ്താങ് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തിരുന്നു. മഴയെ തുടർന്ന്, ലാച്ചുങ്ങിലേക്കും ലാച്ചൻ താഴ്‌വരയിലേക്കും വിനോദയാത്രപോയവരാണ് ​പ്രയാസത്തിലായത്.

സഞ്ചാരികളിൽ 216 പുരുഷന്മാരും 113 സ്ത്രീകളും 54 കുട്ടികളുമാണുള്ളത്. ഇവരെ മൂന്ന് വ്യത്യസ്ത സൈനിക ക്യാമ്പുകളിലേക്ക് മാറ്റി. എല്ലാ യാത്രക്കാരുടെയും ആരോഗ്യനില പരിശോധിക്കാൻ മൂന്ന് മെഡിക്കൽ ടീമുകളെ രൂപവൽകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സൈനികരുടെ സമയബന്ധിതമായ ഇടപെടലാണ് യാത്രികർക്ക് രക്ഷയായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armylandslide hit Sikkim
News Summary - Indian Army rescues 500 stranded tourists from landslide-hit Sikkim
Next Story