Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅവിടെ ചൈനയുടെ വക...

അവിടെ ചൈനയുടെ വക പ്രകോപനം; ഇവിടെ ചൈനക്കാർക്ക്​ ഇന്ത്യൻ സൈന്യത്തി​െൻറ സേവനം

text_fields
bookmark_border
അവിടെ ചൈനയുടെ വക പ്രകോപനം; ഇവിടെ ചൈനക്കാർക്ക്​ ഇന്ത്യൻ സൈന്യത്തി​െൻറ സേവനം
cancel

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷ സാധ്യത നിലനിൽക്കേ തന്നെ സിക്കിം അതിർത്തിയിൽ വഴിതെറ്റി അലഞ്ഞ ചൈനീസ്​ പൗരൻമാരെ സഹായിച്ച ഇന്ത്യൻ സൈന്യത്തിന്​ കൈയ്യടി.

വടക്കൻ സിക്കിമിലെ പീഠഭൂമിയിലാണ്​​ രണ്ട്​ പുരുഷൻമാരും ഒരു സ്​ത്രീയുമടങ്ങുന്ന സംഘം വഴിതെറ്റി എത്തിയത്​. സമുദ്രനിരപ്പിൽ നിന്നും 17500 അടി ഉയരത്തിൽ അപകടകരമായ സാഹചര്യത്തിൽ കുടുങ്ങിയ ചൈനീസ്​ പൗരൻമാർക്ക്​ ഭക്ഷണവും പ്രതികൂല കാലാവസ്ഥയിൽ നിന്നും രക്ഷനേടാൻ വസ്​ത്രങ്ങളും നൽകിയാണ്​ സൈന്യം യാത്രയാക്കിയത്​. ​


അരുണാചൽ പ്രദേശിൽ നിന്ന്​ അഞ്ചുപേരെ ചൈനീസ്​ സൈന്യം തട്ടികൊണ്ടുപോയെന്ന​ ആരോപണവുമായി കോൺഗ്രസ്​ എം.എൽ.എ​ നിനോങ്​ ഇറിങ് രംഗത്തെത്തിയതിന്​ തൊട്ടുപിന്നാലെയാണ്​ സംഭവമെന്നതും ശ്രദ്ധേയമാണ്​.

'രണ്ട്​ പുരുഷൻമാരും സ്​ത്രീയുമടങ്ങുന്ന ചൈനീസ്​ സംഘം നേരിടേണ്ടി വരുന്ന അപകടം മുന്നിൽ കണ്ട്​ ഇന്ത്യൻ ​ൈസന്യം അവർക്ക്​ ഒാക്​സിജനും ഭക്ഷണവും വസ്​ത്രങ്ങളും നൽകി'- സൈന്യം പ്രസ്​താവനയിലൂടെ അറിയിച്ചു.

സേന ട്വിറ്ററിൽ പങ്കുവെച്ച ചിത്രങ്ങളിൽ സൈനികൻ യാത്രികർക്ക്​ ഓക്​സിജൻ സിലിണ്ടർ നൽകുന്നതും മറ്റൊരാൾ ഭക്ഷണവും നൽകുന്നതും​ കാണാനാകും. അതോടൊപ്പം സൈനികർ അവരുടെ കാറിനുള്ള കേടുപാടുകൾ തീർക്കുകയും ചെയ്​തു.

'ലക്ഷ്യസ്​ഥാനത്ത്​ തിരിച്ചെത്താനുള്ള നിർദേശങ്ങളും സൈനികർ​ നൽകി. തങ്ങൾക്ക്​ നൽകിയ സഹായത്തിന്​ ഇന്ത്യക്കും സേനക്കും നന്ദി അറിയിച്ചാണ്​ അവർ യാത്രയായത്' -ഇന്ത്യൻ ആർമി കുറിച്ചു​.

കഴിഞ്ഞ ശനിയാഴ്​ചയും തിങ്കളാഴ്​ചയും കിഴക്കൻ ലഡാക്കിലെ പാങ്​ഗോങ്​ തടാകക്കരയിൽ ചൈനീസ്​ ​ൈസന്യം പ്രകോപനപരമായ നീക്കം നടത്തിയിരുന്നു. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്ങും വെയ്​ ഫെങ്ങിയും റഷ്യൻ തലസ്​ഥാനമായ മോസ്​കോയിൽ കൂടിക്കാഴ്​ച നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chinese CitizenIndian ArmySikki
Next Story