Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനയുമായി യുദ്ധത്തിന്​ ...

ചൈനയുമായി യുദ്ധത്തിന്​ തയാറെന്ന്​ ഇന്ത്യൻ സൈന്യം

text_fields
bookmark_border
ചൈനയുമായി യുദ്ധത്തിന്​ തയാറെന്ന്​ ഇന്ത്യൻ സൈന്യം
cancel

ലഡാക്​: കിഴക്കൻ ലഡാക്കിൽ ചൈനയുമായി യുദ്ധത്തിന്​ തയാറാണെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ സൈന്യം. ചൈനയാണ്​ യുദ്ധത്തി​േൻറതായ സാഹചര്യം സൃഷ്​ടിച്ചത്​. മെച്ചപ്പെട്ട പരിശീലനം നേടിയ കൂടുതൽ മനക്കരുത്തുള്ള സൈന്യത്തെയാണ്​ ചൈനക്ക്​ നേരിടാനുള്ളതെന്നും ​ഇന്ത്യൻ സൈന്യം വ്യക്​തമാക്കി.

ശൈത്യകാലത്ത്​ യുദ്ധമുണ്ടായാൽ അതിനെ നേരിടാനും സൈന്യം തയാറാണ്​. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്​. അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ്​ പുലർത്താനാണ്​ ശ്രമം​. ചർച്ചകളിലൂടെ പ്രശ്​നം പരിഹരിക്കാനാണ്​ ശ്രമമെന്നു​ം ഇന്ത്യ-ചൈന തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ തുടരുകയാണെന്നും സൈന്യം അറിയിച്ചു. നവംബറിൽ ലഡാക്കിൽ വൻ മഞ്ഞുവീഴ്​ചയായിരിക്കും എങ്കിലും യുദ്ധത്തിന്​ സൈന്യം സജ്ജമാണെന്നും സൈന്യം പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു.

സിയാച്ചിൻ പോലുള്ള ​ഉയർന്ന പ്രദേശങ്ങളിൽ യുദ്ധം ചെയ്​ത്​ സൈന്യത്തിന്​ പരിചയമുണ്ടെന്നും നോർത്തേൺ കമാൻഡ്​ പുറത്തിറക്കിയ പ്രസ്​താവനയിൽ വ്യക്​തമാക്കുന്നു.

Show Full Article
TAGS:indian army eastern Ladakh 
Next Story