Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക് നുഴഞ്ഞുകയറ്റം...

പാക് നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം: നിയന്ത്രണരേഖയിൽ ഏഴു പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
പാക് നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം: നിയന്ത്രണരേഖയിൽ ഏഴു പേർ കൊല്ലപ്പെട്ടു
cancel

കശ്മീർ: നിയന്ത്രണരേഖയിൽ പാക് നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തിയതായും ഏഴു നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഈ മാസം നാല്, അഞ്ച് തീയതികളിൽ രാത്രിയിലാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് നുഴഞ്ഞു കയറ്റ ശ്രമമുണ്ടായത്. നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെയായിരുന്നു ആക്രമണം.

പാകിസ്താൻ സെനികർ അടക്കം ഏഴുപേരെയാണ് ഇന്ത്യൻ സൈന്യം വധിച്ചത്. ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലായിരുന്നു സംഭവം. പതിഞ്ഞിരുന്നുള്ള നുഴഞ്ഞു കയറ്റ ശ്രമം ഇന്ത്യൻ സൈനികരുടെ ജാഗ്രതപൂർണമായ ​നിരീക്ഷണത്തിനിടയിൽ ശ്രദ്ധയിൽപെടുകയും ഉടൻ തിരിച്ചടിക്കുകയുമായിരുന്നു. പാകിസ്താൻ ‘കശ്മീർ ഐക്യദാർഢ്യ ദിനം’ ആചരിക്കുന്നതിനിടെയാണ് നുഴഞ്ഞു കയറ്റ​ ശ്രമമുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infiltrationKasmirPakistan
News Summary - Indian Army defeats Pak infiltration: Seven killed on Line of Control
Next Story