കശ്മീരിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തി
text_fieldsശ്രീനഗർ: ദക്ഷിണ കശ്മീരിലെ അവന്തിപൊറയിൽ വലിയതോതിലുള്ള സ്ഫോടകശേഖരം കണ്ടെത്തി നിർവീര്യമാക്കിയതായി പൊലീസ്. പ്ലാസ്റ്റിക് ടാങ്കുകളിലായി സൂക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.
ജയ്ശെ മുഹമ്മദ് തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണത്രെ ഇവ കണ്ടെത്തിയത്. 250 ലിറ്ററിെൻറ രണ്ടു പ്ലാസ്റ്റിക് ടാങ്കുകൾ ഭൂമിക്കടിയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു.
ഇതിൽ ഒന്നിൽ വൻ സ്ഫോടക ശേഷിയുള്ള 416 ജലാറ്റിൻ സ്റ്റിക്കുകളും മറ്റൊന്നിൽ 50 ഡിറ്റനേറ്ററുകളും ഉണ്ടായിരുന്നതായി വക്താവ് അറിയിച്ചു. സംഭവസ്ഥലത്തുവെച്ചുതന്നെ ഇവ നിർവീര്യമാക്കിയതോടെ വൻ ഭീകരാക്രമണ സാധ്യതയാണ് ഇല്ലാതാക്കിയതെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

