Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉൾഫ തട്ടിക്കൊണ്ടു പോയ...

ഉൾഫ തട്ടിക്കൊണ്ടു പോയ രണ്ട് ഒ.എൻ.ജി.സി ജീവനക്കാരെ മോചിപ്പിച്ചു

text_fields
bookmark_border
ongc employees
cancel

ശിവസാഗർ: നിരോധിത സംഘടന ഉൾ‌ഫ ഒരാഴ്ച മുമ്പ് തട്ടിക്കൊണ്ടു പോയ രണ്ട് ഒ.എൻ.ജി.സി ജീവനക്കാരെ മോചിപ്പിച്ചു. ടെക്നിക്കൽ ജീവനക്കാരായ അലകേഷ് സൈകിയ, മോഹിനി മോഹൻ ഗൊഗോയ് എന്നിവരെയാണ് മോചിപ്പിച്ചത്.

വെള്ളിയാഴ്ച രാത്രി അസമിലെ മോൻ ജില്ലയിൽ സൈന്യവും അസം റൈഫിൾസും നടത്തിയ സംയുക്ത നീക്കത്തിലാണ് ഇവരെ മോചിപ്പിച്ചത്. സ്ഥലത്ത് നിന്ന് ഒരു എ.കെ 47 തോക്കും കണ്ടെടുത്തു. തട്ടിക്കൊണ്ടു പോയ മൂന്നാമത്തെ ജീവനക്കാരൻ റിഥുൽ സൈകിയയെ കണ്ടെത്താനുള്ള തിരച്ചിൽ സേന ഊർജിതമാക്കി.

ശിവസാഗറിൽ നിന്ന് ഒ‌.എൻ.‌ജി.‌സി ജീവനക്കാരെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ നിരോധിത സംഘടന ഉൾ‌ഫ (ഇൻഡിപെഡന്‍റ്) ആണെന്ന വിവരം അസം പൊലീസിന് ലഭിച്ചിരുന്നു. ഉൾഫയുടെ സ്വയം പ്രഖ്യാപിത മേജർ ഗണേഷ് ലോഹൻ, ആദിഥ്യൻ അസോം, പ്രദീപ് ഗൊഗോയ് എന്നിവരാണ് സംഭവത്തിന് പിന്നിൽ.

ഏപ്രിൽ 21ന് അസം-നാഗലാൻഡ് അതിർത്തി കടന്നു പോകുന്ന ശിവസാഗർ ജില്ലയിലെ ലക് വയിൽ നിന്നാണ് ഒ.എൻ.ജി.സി ടെക്നിക്കൽ ജീവനക്കാരെ തട്ടിക്കൊണ്ടുപോയത്. സംഭവുമായി ബന്ധപ്പെട്ട് ഉൾ‌ഫക്ക് വിവരങ്ങൾ കൈമാറുന്നവർ, അനുഭാവികൾ അടക്കം 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Show Full Article
TAGS:ONGC Employees ulfa Indian Army Assam Rifles 
News Summary - Indian Army, Assam Rifles Rescue 2 Kidnapped ONGC Employees
Next Story