Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീകരാക്രമണം നടന്ന...

ഭീകരാക്രമണം നടന്ന ഗുരുദ്വാര ഇന്ത്യൻ അംബാസഡർ സന്ദർശിച്ചു

text_fields
bookmark_border
ഭീകരാക്രമണം നടന്ന ഗുരുദ്വാര ഇന്ത്യൻ അംബാസഡർ സന്ദർശിച്ചു
cancel

കാബൂൾ (അഫ്ഗാനിസ്ഥാൻ): കാബൂളിൽ ഭീകരാക്രമണത്തിൽ 27 പേർ ​കൊല്ലപ്പെട്ട സിഖ് ദേവാലയം അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാ സഡർ വിനയ് കുമാർ സന്ദർശിച്ചു. വ്യാഴാഴ്ച ഗുരുദ്വാര സന്ദർശിച്ച ഇദ്ദേഹം സമുദായ നേതാക്കളെയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും കണ്ട്​ അനുശോചനം അറിയിച്ചു.

ന്യൂനപക്ഷ ആരാധനാലയങ്ങൾക്കെതിരായ ഇത്തരം ആക്രമണം വൈരാഗ്യ മനോഭാവത്തി​​​െൻറ പ്രതിഫലനമാണെന്ന്​ ഇന്ത്യ ആരോപിച്ചു. അഫ്ഗാനിസ്താനിൽ ദുരിതമനുഭവിക്കുന്ന ഹിന്ദു, സിഖ് സമുദായത്തിലെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും​ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
TAGS:india sikh-shrine-attack kabul malayalam news 
News Summary - indian-ambassador-visits-sikh-shrine-attacked-in-kabul
Next Story