പുൽവാമക്ക് തിരിച്ചടി; ബാലാകോട്ട് ഭീകരകേന്ദ്രം ബോംബിട്ട് തകർത്തു
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിെൻറ 12ാം നാളിൽ ഇന്ത്യയുടെ കനത്ത തിരിച്ചടി. അതിർ ത്തി നിയന്ത്രണ രേഖ മറികടന്ന് പാകിസ്താനിലെ ബാലാകോട്ട് ജയ്ശ് ഭീകര കേന്ദ്രം മിറാ ഷ് പോർവിമാനങ്ങൾ ബോംബിട്ടു തകർത്തു. 300ൽപരം ഭീകരരെ വധിച്ചെന്നാണ് സർക്കാർ നിഗമനം. ആ ക്രമണ വിവരം സ്ഥിരീകരിച്ച പാകിസ്താൻ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി.
1971 ലെ യുദ്ധത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻ പോർവിമാനങ്ങൾ നിയന്ത്രണരേഖ മറികടക്കുന ്നത്. അതിർത്തിയിൽനിന്ന് 80 കിലോമീറ്ററോളം ഉള്ളിലാണ് ഖൈബർ പഖ്തൂൺഖ പ്രവിശ്യയിൽ പെടുന്ന ബാലാകോട്ട്. ചൊവ്വാഴ്ച പുലർച്ച മൂന്നരയോടെയാണ് 12 മിറാഷ് വിമാനങ്ങൾ പെങ ്കടുത്ത 19 മിനിറ്റ് മാത്രം നീണ്ട ഒാപറേഷൻ നടന്നത്.1000 കിലോഗ്രാം വരുന്ന ലേസർ നിയന്ത്രിത ബോം ബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതായി പറയുന്നത്. എന്നാൽ, കൂടുതൽ വിശദാംശങ്ങളോ ദൃശ്യങ്ങളോ പ ുറത്തുവിട്ടിട്ടില്ല. ഇതിനൊപ്പം പാക് അധീന കശ്മീരിലെ മുസഫറാബാദ്, ചിക്കോട്ടി എന്ന ിവിടങ്ങളിലെ ജയ്ശ് ഭീകരകേന്ദ്രങ്ങളും പോർവിമാനങ്ങൾ ആക്രമിച്ചുവെന്നാണ് അനൗദ്യോഗിക വിവരം. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചില്ല.
ബാലാകോട്ടിലെ ഭീകരവാദികളുടെ നേതൃശൃംഖല നാമാവശേഷമാക്കിയെന്ന് ആക്രമണ വിവരം സ്ഥിരീകരിച്ച വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സൈനിക, സിവിലിയൻ കേന്ദ്രങ്ങൾ ഒഴിവാക്കി ഭീകരവാദികളെ മാത്രം ലക്ഷ്യമിട്ട മിന്നലാക്രമണമാണ് നടന്നതെന്നും കൂടുതൽ ആക്രമണത്തിന് ഉടൻ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
െഫബ്രുവരി 14ന് പുൽവാമയിൽ 40 സി.ആർ.പി.എഫ് ഭടന്മാരെ വധിച്ചതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത ഭീകരസംഘടനയായ ജയ്ശെ മുഹമ്മദിെൻറ നേതാവ് മസ്ഉൗദ് അസ്ഹറിെൻറ ഉറ്റബന്ധു യൂസുഫ് അസ്ഹറും കൊല്ലപ്പെട്ടുവെന്നാണ് നിഗമനം. അതേസമയം, നാലു മൈൽ മാത്രം ഉള്ളിലേക്കു കയറിയ ഇന്ത്യൻ വിമാനങ്ങൾ, തങ്ങളുടെ വ്യോമനീക്കത്തിനു മുന്നിൽ വനമേഖലയിൽ ആയുധം ഉപേക്ഷിച്ച് മടങ്ങിയെന്നാണ് പാകിസ്താെൻറ വിശദീകരണം.
ആക്രമണം നടത്തിയ വിമാനങ്ങൾ തിരിച്ചെത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി ചേർന്ന് സാഹചര്യം വിലയിരുത്തി. രാജ്യം സുരക്ഷിത കരങ്ങളിലാെണന്ന് ഉച്ചതിരിഞ്ഞ് രാജസ്ഥാനിലെ പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. രാജ്യം ഒറ്റക്കെട്ട് എന്ന സന്ദേശം നൽകി, വ്യോമസേനയെ കോൺഗ്രസും ഇതര പ്രതിപക്ഷ പാർട്ടികളും പ്രശംസിച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സർവകക്ഷി യോഗം വിളിച്ച് സാഹചര്യങ്ങൾ വിശദീകരിച്ചു. ഭീകരതക്കെതിരെയാണ്, പാകിസ്താനെതിരെയല്ല ഇന്ത്യ നീങ്ങിയതെന്ന് സുഷമ യോഗത്തിൽ വിശദീകരിച്ചു.
ഇന്ത്യക്ക് തക്ക മറുപടി നൽകാൻ അവകാശമുണ്ടെന്നു പറഞ്ഞ പാക് ഭരണകൂടം, അത് ഏതുവിധത്തിലാകണമെന്ന് ചർച്ചചെയ്യാൻ പാർലമെൻറിെൻറ ഇരുസഭകളുടെയും യോഗം വിളിച്ചു. ഇന്ത്യ-പാക് സംഘർഷം ഉത്കണ്ഠാപൂർവം ഉറ്റുനോക്കുന്ന ലോകരാജ്യങ്ങളെ സ്വന്തം ന്യായവാദങ്ങൾ ഇന്ത്യയും പാകിസ്താനും ബോധ്യപ്പെടുത്തിവരുകയാണ്. സംയമനം പാലിക്കാൻ ചൈന ഇരുരാജ്യങ്ങളെയും ഉപദേശിച്ചു. ഇന്ത്യ സൈനിക താവളങ്ങളിൽ അതിജാഗ്രത പ്രഖ്യാപിച്ചു. 2016ൽ കരസേന നടത്തിയ മിന്നലാക്രമണത്തിനുശേഷം ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി മോദിസർക്കാറിെൻറ കാലത്ത് നടക്കുന്ന പ്രധാന സൈനികനീക്കമാണിത്. ലോക്സഭ തെരഞ്ഞെടുപ്പ് വൈകാതെ പ്രഖ്യാപിക്കാനിരിക്കെയാണ്, രാജ്യത്ത് ഉദ്വേഗം വളർത്തിയ വ്യോമസേന നീക്കം.
ആക്രമണം ഇങ്ങനെ
ഫെബ്രുവരി 26, 2019 പുലർച്ച
ബാലാകോട്ടിലെ ജയ്ശെ മുഹമ്മദിെൻറ പരിശീലന ക്യാമ്പുകൾ ലക്ഷ്യമാക്കി 12 മിറാഷ് പോർവിമാനങ്ങൾ പറന്നുയരുന്നു.
പുലർച്ച മൂന്നരയോടെ ബാലാകോട്ടിൽ 1000 കിലോ വരുന്ന ലേസർ നിയന്ത്രിത ബോംബ് വർഷം
19 മിനിറ്റ് നീണ്ട ആക്രമണം. ബാലാകോട്ട് കൂടാതെ മുസഫറാബാദിലും ചിക്കോട്ടയിലും ബോംബിട്ടു
വ്യോമസേനയുടെ മിറാഷ് വിമാനങ്ങൾ പുറപ്പെട്ടത് രാജ്യത്തെ പടിഞ്ഞാറൻ, മധ്യ വ്യോമതാവളങ്ങളിൽനിന്ന്
ബാലാകോട്ട് എവിടെ?
പാകിസ്താനിലെ വടക്കു പടിഞ്ഞാറൻ ഖൈബർ പഷ്തൂൺഖ്വ പ്രവിശ്യയിലെ മൻസെര ജില്ലയിൽ.
നിയന്ത്രണരേഖയിൽനിന്ന് 80 കിലോമീറ്റർ ദൂരം. ശ്രീനഗറിൽനിന്ന് 140 കിലോമീറ്ററും
ബാലാകോട്ട് ടൗണിൽനിന്ന് 20 കിലോമീറ്റർ അകലെ ഉൾവനത്തിലെ മലമുകളിലാണ് ഇന്ത്യ ബോംബാക്രമണം നടത്തിയ സ്ഥലം
മുസഫറാബാദ്:
മുസഫറാബാദിൽനിന്ന് ബാലാകോട്ടിലേക്ക് 40 കിലോമീറ്റർ. ചിക്കോട്ട മുസഫറാബാദിൽനിന്ന് 57 കി.മീ. അകലെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
