Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജസ്ഥാനിൽ മിഗ് -21 യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: രാജസ്ഥാനിലെ ജയ്സാൽമീറിൽ ഇന്ത്യൻ വ്യോമസേനയുടെ മിഗ് -21 യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. പൈലറ്റ് വിങ് കമാൻഡർ ഹർഷിത് സിങ്ങാണ് മരിച്ചത്. പരിശീലന പറക്കലിനിടെ വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം. വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. സാം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഡിസർട്ട് നാഷനൽ പാർക്കിലാണ് വിമാനം തകർന്നുവീണതെന്ന് ജെയ്സൽമെൽ എസ്.പി അജയ് സിങ് പറഞ്ഞു. ഈ വർഷം മാത്രം വ്യോമസേനയുടെ നിരവധി മിഗ് -21 വിമാനങ്ങളാണ് തകർന്നുവീണത്.
Next Story

