Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചരിത്രം കുറിച്ച്...

ചരിത്രം കുറിച്ച് ഇന്ത‍്യന്‍ വ്യോമസേന: ആദ്യ വനിതാ കാറ്റഗറി-എ തലം ഫ്ലൈയിങ് ഇൻസ്ട്രക്ടറായി സ്ക്വാഡ്രൺ ലീഡർ സാന്യ ചുമതലയേറ്റു

text_fields
bookmark_border
ചരിത്രം കുറിച്ച് ഇന്ത‍്യന്‍ വ്യോമസേന: ആദ്യ വനിതാ കാറ്റഗറി-എ തലം ഫ്ലൈയിങ് ഇൻസ്ട്രക്ടറായി സ്ക്വാഡ്രൺ ലീഡർ സാന്യ ചുമതലയേറ്റു
cancel

ന്യൂഡൽഹി: ഇന്ത‍്യന്‍ വ്യോമസേനയിൽ കാറ്റ്-എ ക്വാളിഫൈഡ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ യോഗ്യത നേടുന്ന ആദ്യ വനിതാ ഓഫീസറായി ചരിത്രം കുറിച്ച് സ്ക്വാഡ്രൺ ലീഡർ സാന്യ. വ്യോമസേനയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് വിവരം പങ്കുവെച്ചത്. ഇത് ഇന്ത്യൻ വ്യോമസേനയ്ക്ക് അഭിമാനകരമായ ഒരു നാഴികക്കല്ലാണെന്നും രാജ്യത്തുടനീളമുള്ള സൈനികർക്ക് ഇതൊരു പ്രചോദനമാണെന്നും വ്യോമസേന വ്യക്തമാക്കി. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സാന്യയെ ആദരിക്കുന്ന ചിത്രങ്ങളും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

`മികവ് ചിറകുവിടർത്തുന്നു. സ്ക്വാഡ്രൺ ലീഡർ സാന്യ, കാറ്റ്-എ ക്വാളിഫൈഡ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ യോഗ്യത നേടുന്ന ആദ്യ വനിതാ ഓഫീസറായി ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നു. അവരുടെ ഈ നേട്ടം കഠിനാധ്വാനത്തിന്റെയും മികവിലേക്കുള്ള നിരന്തരമായ പ്രയാണത്തിന്റെയും പ്രതീകമാണ്. ഇന്ത്യൻ വ്യോമസേനയ്ക്ക് അഭിമാനകരമായ ഒരു നാഴികക്കല്ലും രാജ്യത്തുടനീളമുള്ള ഭാവി വൈമാനികർക്ക് ഇതൊരു പ്രചോദനവുമാണ്' വ്യോമസേന കുറിച്ചു.

കാറ്റഗറി-എ തലം എന്നത് ഈ പരിശീലനത്തിന്‍റെ നൂതനവും ആദരണീയവുമായ ഒരു ഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഫ്ലൈയിംഗ് പരിശീലനത്തിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്താനും കൃത്യതയോടും പ്രൊഫഷണലിസത്തോടും കൂടി മറ്റുള്ളവരെ നയിക്കാനുമുള്ള ഒരു ഇൻസ്ട്രക്ടറുടെ കഴിവിനെയാണ് ഇത് അംഗീകരിക്കുന്നത്. ഈ യോഗ്യത നേടിയെടുക്കുന്നതിലൂടെ ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വ്യവസ്ഥയിലെ ഏറ്റവും മികച്ച ഫ്ലൈയിംഗ് ഇൻസ്ട്രക്ടർമാരുടെ നിരയിലാണ് സ്ക്വാഡ്രൺ ലീഡർ സാന്യ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian airforceIndian Air Force Squadron Leaderindianews
News Summary - Indian Air Force makes history: Squadron Leader Sanya becomes the first Category-A woman Flying Instructor
Next Story