ഇന്ത്യയിൽ ഒമിക്രോൺ വ്യാപനമുണ്ടായേക്കാം; ആശങ്കപ്പെടേണ്ടതില്ലെന്ന് പുതിയ വകഭേദം കണ്ടെത്തിയ ഡോക്ടർ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ചെറിയ ഒമിക്രോൺ വ്യാപനമുണ്ടാവുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പുതിയ വകഭേദം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഡോക്ടർ. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ദക്ഷിണാഫ്രിക്കയിൽ ഈയടുത്ത് ഉണ്ടായത് പോലെ ഗുരുതര ലക്ഷണങ്ങളില്ലാത്ത വ്യാപനമാവും ഇന്ത്യയിലുണ്ടാവുകയെന്നും ദക്ഷിണാഫ്രിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്‍റ് ഡോ.ആഞ്ജലിക്യു കോട്ടേസ പറഞ്ഞു.
വാക്സിൻ സ്വീകരിച്ചവർക്ക് ഒമിക്രോൺ പ്രതിസന്ധിയാവില്ല. എന്നാൽ, വാക്സിൻ സ്വീകരിക്കാത്തവരിൽ പുതിയ വകഭേദം 100 ശതമാനം വെല്ലുവളിയാവുമെന്നും അവർ പറഞ്ഞു. നിലവിലുള്ള വാക്സിനുകൾ കൊണ്ട് ഒമിക്രോൺ വ്യാപനം തടഞ്ഞു നിർത്താൻ സാധിക്കും. അതേസമയം, ഒമിക്രോൺ വകഭേദത്തോടെ കോവിഡ് അവസാനിക്കുമെന്ന് കരുതാനാവില്ലെന്നും അവർ പ്രവചിച്ചു.
നിലവിൽ ഒമിക്രോൺ ഒരു ഭീഷണിയല്ല. എങ്കിലും അതിവേഗത്തിൽ രോഗം പടരുന്നുണ്ട്. എന്നാൽ, കുറച്ച് രോഗികളെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ചൂടുള്ള ശരീരപ്രകൃതിയുള്ളവരെ ഒമിക്രോൺ വേഗം പിടികൂടിയേക്കും. കുട്ടികളേയും രോഗം ബാധിച്ചേക്കാം. എന്നാൽ, അഞ്ച് മുതൽ ആറ് ദിവസത്തിനുള്ളിൽ കുട്ടികൾ ഒമിക്രോണിൽ നിന്നും മോചനം നേടുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

