Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ നിക്ഷേപകർക്കായി...

ഇന്ത്യ നിക്ഷേപകർക്കായി ചുവന്ന പരവതാനി വിരിക്കുന്നു -​​ഗ്ലോബൽ വീക്ക്​ 2020ൽ പ്രധാനമന്ത്രി

text_fields
bookmark_border
ഇന്ത്യ നിക്ഷേപകർക്കായി ചുവന്ന പരവതാനി വിരിക്കുന്നു -​​ഗ്ലോബൽ വീക്ക്​ 2020ൽ പ്രധാനമന്ത്രി
cancel

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്​ വ്യവസ്​ഥ തിരിച്ചുവരവി​​​​െൻറ പാതയിലാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത്​ സാമ്പത്തിക വീണ്ടെടുക്കലി​​​​െൻറ പച്ചപ്പ്​ കണ്ടുതുടങ്ങി. ഇന്ത്യയിലേക്ക്​ കൂടുതൽ നിക്ഷേപം സ്വാഗതം ചെയ്​ത പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും തുറന്ന സമ്പദ്​വ്യവസ്​ഥകളിലൊന്നാണ്​ ഇന്ത്യയെന്നും ഒാർമിപ്പിച്ചു. ആഗോള നിക്ഷേപകർക്ക്​ ഇന്ത്യ ചുവന്ന പരവതാനി വിരിച്ചതായും അദ്ദേഹം പറഞ്ഞു. 

ആഗോള പുനരുജ്ജീവന കഥയിൽ ഇന്ത്യ പ്രധാന പങ്കുവഹിക്കും. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച ചരിത്രമാണ്​ ഇന്ത്യക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ​​ഗ്ലോബൽ വീക്ക്​ 2020യിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യൻ സാ​േങ്കതിക മേഖലയെയും വിദഗ്​ധരെയും ആർക്കാണ്​ മറക്കാൻ സാധിക്കുക​. ആഗോളതലത്തിൽ സംഭാവന ചെയ്യാൻ കഴിയുന്ന പ്രതിഭകളുടെ ശക്തികേന്ദ്രമാണ്​ ഇന്ത്യ. എല്ലാ സാമൂഹിക സാമ്പത്തിക വെല്ലുവിളികളെയും അതിജീവിച്ച ചരി​ത്രമാണ്​ രാജ്യത്തിനുള്ളത്​​. ഒരു വശത്ത്​ ഇന്ത്യ ആഗോള മഹാമാരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നു. അതോടൊപ്പം സമ്പദ്​വ്യവസ്​ഥയുടെ ആരോഗ്യത്തിലും തുല്യ പ്രധാന്യം നൽകുന്നു -നരേന്ദ്രമോദി കൂട്ടിച്ചേർത്തു. 

രാജ്യത്തിന്​ മാത്രമല്ല, ലോകത്തിനുതന്നെ ഇന്ത്യയുടെ മരുന്ന്​ നിർമാണ മേഖല ഒരു സമ്പാദ്യമായി മാറി. വികസ്വര രാജ്യങ്ങളിൽ ഉൾപ്പെടെ മരുന്നുകളുടെ വില കുറക്കുന്നതിൽ പ്രധാന വഹിക്കാൻ ഇന്ത്യക്ക്​ കഴിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiprime ministereconomic
News Summary - India will play leading role in global economic revival PM Modi -India news
Next Story