Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ ആരെയും ആദ്യം...

ഇന്ത്യ ആരെയും ആദ്യം ആക്രമിക്കില്ല, പക്ഷേ തൊട്ടാൽ തിരിച്ചടിക്കും; പാകിസ്താന് ശക്തമായ താക്കീതുമായി രാജ്നാഥ് സിങ്

text_fields
bookmark_border
ഇന്ത്യ ആരെയും ആദ്യം ആക്രമിക്കില്ല, പക്ഷേ തൊട്ടാൽ തിരിച്ചടിക്കും; പാകിസ്താന് ശക്തമായ താക്കീതുമായി രാജ്നാഥ് സിങ്
cancel

ന്യൂഡൽഹി: പാകിസ്താന് വീണ്ടും മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പഹൽഗാം ഭീകരാക്രമണത്തിന് ഒരു വർഷം തികയുന്ന വേളയിലാണ് രാജ്നാഥ് സിങ് പരോക്ഷ മുന്നറിയിപ്പ് നൽകിയത്. ഇന്ത‍്യയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിൽ ആക്രമണമുണ്ടായാൽ കൊൽക്കത്ത ആക്രമിക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഖ്വാജ ആസിഫ് ദിവസങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് നല്കിയിരുന്നു. ജർമ്മനിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവേയാണ് പ്രതിരോധമന്ത്രി ഇക്കാര്യം അറിയിച്ചത്.

`ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ ഇന്നുവരെ ഇന്ത്യ ലോകത്തെ ഒരു രാജ്യത്തെയും ആദ്യം അക്രമിച്ചിട്ടില്ല. കരുത്തരായവർ ആരെയും അക്രമിക്കാറില്ല. എന്നാൽ ഒരു അയൽവാസി പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചാൽ, പിന്നെ ഡോട്ട്, ഡോട്ട്, ഡോട്ട്... എല്ലാ അയൽക്കാരും നല്ലവരാണ്, ഒരൊറ്റ രാജ്യം ഒഴികെ' അദ്ദേഹം കൂട്ടിചേർത്തു. ഇന്ത്യയുടെ സൈനിക ശേഷി മുമ്പത്തേക്കാൾ ശക്തമായിട്ടുണ്ടെന്ന് അറിയിച്ച സിങ് ഓപ്പറേഷൻ സിന്ദൂറിലൂടെ നമ്മുടെ സൈന്യം എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് പറഞ്ഞുതരേണ്ട ആവശ്യമില്ലല്ലോ എന്നും ഓർമപ്പെടുത്തി.

2025 ഏപ്രിൽ 22നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. വെടിയൊച്ച കേട്ട് പരിഭ്രാന്തരായ ആളുകൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തുറസ്സായ സ്ഥലമായതിനാൽ ഒളിക്കാൻ ഒരിടവും ഉണ്ടായിരുന്നില്ല. എന്നാൽ 2025 മെയ് 7ന് പാകിസ്താനിലെയും പാക് അധീന ജമ്മു കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ പ്രത്യാക്രമണം നടത്തി. ഇതിനെത്തുടർന്ന് അതിർത്തി കടന്നുള്ള ഷെല്ലാക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും വർധിക്കുകയും നാല് ദിവസം നീണ്ടുനിന്ന ചെറി സൈനിക സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തു. ഈ പോരാട്ടത്തിനിടയിൽ ഇന്ത്യൻ സൈന്യം കൃത്യതയാർന്ന ആക്രമണങ്ങളിലൂടെ തിരിച്ചടി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajnath SinghPakistanPahalgam Terror Attack
News Summary - India will not attack anyone first, but will hit back if provoked: Rajnath Singh issues a strong warning to Pakistan
Next Story