പതിനഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ 10 ട്രില്ല്യൺ സമ്പദ്വ്യവസ്ഥയാകും -രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യ 15 വർഷത്തിനുള്ളിൽ 10 ട്രില്ല്യൺ ഡോളർ സമ്പദ്വ്യവസ്ഥയായി മാറ ുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ട്ര ില്ല്യണ്‍ ഡോളര്‍ വളര്‍ച്ച കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പഞ്ഞിരുന്നു. എന്നാൽ ആ ലക്ഷ്യം കൈവരിച്ച് 10 ട്രില്ല്യൺ ഡോളർ എന്ന ഘട്ടത്തിലേക്കും ഇന്ത്യ വളരും -രാജ്നാഥ് സിങ് പറഞ്ഞു. ന്യൂഡൽഹിയിൽ 22ാമത് ഇന്ത്യൻ ഇൻറർനാഷണൽ സെക്യൂരിറ്റി എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ വളർച്ചയിൽ പ്രതിരോധ മേഖലക്ക് പ്രധാനപങ്കുണ്ട്. ആഭ്യന്തര ആയുധ നിർമാണത്തിലൂടെ ലോകോത്തര നിലവാരത്തിലേക്ക് ഉയരാനും മേഖലയിലെ ഇറക്കുമതി കുറച്ച് സ്വയം പര്യാപ്ത കൈവരിക്കാനും ഇന്ത്യക്ക് കഴിയുമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
പ്രതിരോധ മേഖലയിൽ സ്വകാര്യ പങ്കാളിത്തം നടപ്പാക്കുക വഴി 2025നുള്ളിൽ പ്രതിരോധ മേഖല 23 ബില്ല്യൺ ഡോളറിെൻറ വളർച്ച കൈവരിക്കുമെന്ന് സിങ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.