Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ ലോകത്തെ...

ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് പിയൂഷ് ഗോയൽ

text_fields
bookmark_border
piyush goyal
cancel

ന്യൂഡൽഹി: ഇന്ത്യ ലോകത്തെ മുന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഫ്രാൻസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഇന്ത്യ ലോകത്തെ അ​ഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്.

2027-28 വർഷത്തോടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും. 3.5 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയായ ഇന്ത്യ 2047ൽ 35 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയായി മാറുമെന്ന് അദ്ദേഹം കൂട്ടി​ച്ചേർത്തു. കഴിഞ്ഞ വർഷം 676 ബില്യൺ ഡോളറായിരുന്നു രാജ്യത്തിന്റെ കയറ്റുമതി. സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ 750 ബില്യൺ ഡോളറായി ഉയർന്നു.

ഇന്ത്യ ലോകത്തിൽ മരുന്ന് ഉൽപാദനത്തിൽ മുൻപന്തിയിലുള്ള രാജ്യമായി മാറുകയാണ്. ലോക​ത്തിന്റെ ധാന്യകലവറയും ഇന്ത്യയാണ്. ഫ്രാൻസ് ഉൾപ്പടെയുള്ള സൗഹൃദ രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian economyPiyush goel
News Summary - India will become the third-largest economy by 2027
Next Story