Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
PM Modi
cancel
Homechevron_rightNewschevron_rightIndiachevron_rightചെ​ങ്കോട്ടയിൽ...

ചെ​ങ്കോട്ടയിൽ ദേശീയപതാകയെ അപമാനിച്ചത്​ വേദനിപ്പിച്ചെന്ന്​ മോദി

text_fields
bookmark_border

ന്യൂഡൽഹി: റിപബ്ലിക്​ ദിനത്തിലെ ട്രാക്​ടർ റാലിക്കി​െട ചെ​ങ്കോട്ടയിൽ ദേശീയ പതാകയെ അപമാനിച്ച സംഭവം രാജ്യത്തെ വേദനിപ്പിച്ചെന്ന്​ പ്രധാനമന്ത്രി ന​േ​രന്ദ്രമോദി. 2021ലെ ആദ്യ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെ​േങ്കാട്ട സംഭവത്തെക്കുറിച്ച്​ പരാമർശിച്ച മോദി കർഷക പ്രക്ഷോഭത്തെക്കുറിച്ച്​ പറയാൻ തയാറായില്ല. ചെ​ങ്കോട്ട സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട പ്രതിപക്ഷത്തോട്​ നിയമം നിയമത്തിന്‍റെ വഴിക്ക്​ പോകുമെന്നായിരുന്നു മോദിയ​ുടെ മറുപടി.

റിപബ്ലിക്​ ദിനത്തിൽ ഡൽഹി സാക്ഷ്യം വഹിച്ചത്​ വൻ പ്രക്ഷോഭത്തിനായിരുന്നു. ഡൽഹിയിൽ വ്യാപക അക്രമവും അരങ്ങേറി. ബി.ജെ.പി -ആർ.എസ്​.എസ്​ പ്രവർത്തകർ പ്രക്ഷോഭത്തിൽ നുഴഞ്ഞുകയറി അക്രമം നടത്തുകയായിരുന്നുവെന്ന്​ കർഷകർ പറഞ്ഞിരുന്നു. റിപബ്ലിക്​ ദിന സംഭവങ്ങൾക്ക്​ ശേഷം നിരവധി കർഷക നേതാക്കൾക്ക്​ ഡൽഹി ​െപാലീസ്​ നോട്ടീസ്​ അയച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers Tractor Rally
News Summary - India Was Saddened By Insult To Tricolour On Republic Day PM Modi
Next Story