Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെഡിക്കല്‍ ഓക്‌സിജനും...

മെഡിക്കല്‍ ഓക്‌സിജനും കോവിഡ് വാക്‌സിനുമുള്ള കസ്റ്റംസ് തീരുവ മൂന്നുമാസത്തേക്ക് ഒഴിവാക്കി

text_fields
bookmark_border
മെഡിക്കല്‍ ഓക്‌സിജനും കോവിഡ് വാക്‌സിനുമുള്ള കസ്റ്റംസ് തീരുവ മൂന്നുമാസത്തേക്ക് ഒഴിവാക്കി
cancel

ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്യുന്ന കോവിഡ്​ വാക്​സിനുകൾക്ക്​ മൂന്നുമാസത്തേക്ക്​ കസ്റ്റംസ്​ തീരുവ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മെഡിക്കല്‍ ഓക്‌സിജനും ഓക്‌സിജന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട വസ്തുക്കൾക്കുമുള്ള കസ്റ്റംസ് തീരുവയും ആരോഗ്യ സെസ്സും ഇത്ര തന്നെ കാലയളവിൽ ഒഴിവാക്കും. ഉടൻ ഇത്​ ​പ്രാബല്യത്തിൽ വരും.

രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ്​ ഈ നിര്‍ണായക തീരുമാനമെടുത്തത്​. രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍റെയും വീടുകളിലും ആശുപത്രികളിലുമുള്ള രോഗികളുടെ പരിചരണത്തിന് ആവശ്യമായ സാമഗ്രികകളുടെയും വിതരണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി.

ഓക്‌സിജന്‍റെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കാന്‍ എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്​തമാക്കി. ചികിത്സാ സാമഗ്രികളുടെ കസ്റ്റംസ് ക്ലിയറന്‍സ് തടസ്സമില്ലാതെയും വേഗത്തിലും നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി റവന്യൂ വകുപ്പിന്​ നിര്‍ദേശം നല്‍കി. ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ്​ ഗോയൽ, ആരോഗ്യ മന്ത്രി ഡോ. ഹർഷ്​ വർധൻ, എ.​െഎ.ഐ.എം.എസ്​ ഡയറക്​ടർ രൺദീപ്​ ഗുലേറിയ തുടങ്ങിയവർ യോഗത്തിൽ പ​ങ്കെട​ുത്തു.

മെഡിക്കൽ ഓക്​സിജൻ, ​​ഫ്ലോമീറ്റർ ഉള്ള ഓക്​സിജൻ കോൺ​െസൻട്രേറ്റർ, റഗുലേറ്റർ, കണക്​റ്റേഴ്​സ്​ ആൻഡ്​ ട്യൂബിങ്​ വി.പി.എസ്​.എ (വാക്വം പ്രഷർ സ്വിങ്​ അലബ്​സോർപ്​ഷൻ, പ്രഷർ സ്വിങ്​ അബ്​സോർപ്​ഷൻ (പി.എസ്​.എ) തുടങ്ങിയവയുടെ ഇറക്കുമതി പുതിയ തീരുമാനം എളുപ്പമാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oxygen ShortageCovid-19 vaccinesCovid 19
News Summary - India waives customs duty on Covid-19 vaccines, oxygen-related equipment import for 3 months
Next Story