Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Vaccination
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ തിങ്കളാഴ്​ച...

രാജ്യത്ത്​ തിങ്കളാഴ്​ച വാക്​സിൻ സ്വീകരിച്ചത്​ 86ലക്ഷം പേർ; റെക്കോഡ്​ നിരക്ക്​

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ 18 വയസിന്​ മുകളിലുള്ളവർക്ക്​ വാക്​സിനേഷൻ ആരംഭിച്ചതോടെ ആദ്യദിനമായ തിങ്കളാഴ്​ച വാക്​സിൻ സ്വീകരിച്ചത്​ 86 ലക്ഷം പേർ. ഇതുവരെ വാക്​സിൻ സ്വീകരിച്ചതിൽ ഒറ്റദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന്​ കേന്ദ്രം അറിയിച്ചു.

കോവിൻ വെബ്​സൈറ്റിലൂടെ പുറത്തുവിട്ട കണക്ക്​ അനുസരിച്ച്​ 24 മണിക്കൂറിനിടെ 85,96,807 പേർ വാക്​സിൻ സ്വീകരിച്ചു.

രാജ്യത്ത്​ തിങ്കളാഴ്​ച റെക്കോഡ്​ വാക്​സിനേഷൻ നടന്നതിൽ സന്തോഷമുണ്ടെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ്​ ചെയ്​തു. 'കോവിഡിനെതിരെ പോരാടാനുള്ള ശക്തമായ ആയുധം വാക്​സിനാണ്​. വാക്​സിൻ സ്വീകരിച്ച എല്ലാവർക്കും ആശംസകൾ, കൂടാതെ നിരവധി ജനങ്ങൾക്ക്​ വാക്​സിൻ നൽകാൻ പരിശ്രമിക്കുന്ന മുൻനിര പോരാളികൾക്ക്​ അഭിനന്ദനങ്ങൾ' -മോദി ട്വീറ്റ്​ ചെയ്​തു.

കേന്ദ്രത്തി​െൻറ വാക്​സിൻ നയം തിരുത്തി 18 വയസിന്​ മുകളിലുള്ളവർക്കും സൗജന്യ വാക്​സിൻ പ്രഖ്യാപിച്ചിരുന്നു. നേരത്തേ വാക്​സിനേഷ​െൻറ ഒരു ദിവസത്തെ റെക്കോഡ്​ ഏപ്രിൽ രണ്ടിനായിരുന്നു. 42,65,157 പേരാണ്​ അന്ന്​ വാക്​സിൻ സ്വീകരിച്ചത്​.

രാജ്യത്ത്​ ഏറ്റവും കുറവുപേർ വാക്​സിൻ സ്വീകരിച്ച സംസ്​ഥാനം അസമാണ്​. വാക്​സിനേഷനിൽ കുറവ്​ രേഖപ്പെടുത്തിയതോടെ സംസ്​ഥാനത്ത്​ വാക്​സിനേഷൻ യജ്ഞം ആരംഭിച്ചതായി സർക്കാർ അറിയിച്ചു. 3.19 ലക്ഷം പേരാണ്​ അസമിൽ ഇതുവരെ വാക്​സിൻ സ്വീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccination​Covid 19Corona Virus
News Summary - India Vaccinates Record 85.96 Lakh People On Day 1 Of New Vaccine Regime
Next Story