ഇന്ത്യയും ഉസ്ബകിസ്താനും 17 കരാറുകളിൽ ഒപ്പിട്ടു
text_fieldsന്യൂഡൽഹി: പ്രതിരോധം, വിനോദ സഞ്ചാരം, കൃഷി, ആരോഗ്യം, ബഹിരാകാശം, സയൻസ് ആൻഡ് ടെക്നോളജി എന്നിവ ഉൾപ്പെടെ ഇന്ത്യയും ഉസ്ബകിസ്താനും 17 കരാറുകളിൽ ഒപ്പിട്ടു.
ഇന്ത്യ സന്ദർശിക്കുന്ന ഉസ്ബകിസ്താൻ പ്രസിഡൻറ് ശൗകത് മിർസ്വോയവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ഉന്നതതല ചർച്ചക്കു ശേഷമായിരുന്നു കരാറുകളിൽ ഒപ്പിട്ടത്. ഇരു രാഷ്ട്രത്തലവന്മാരും മേഖലയിലെ സുരക്ഷ, അഫ്ഗാനിസ്താനിലെ സ്ഥിതി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തി. ഇരു രാജ്യങ്ങളും ഒൗഷധമേഖലയിൽ സഹകരിക്കാനുള്ള ധാരണപത്രത്തിലും ഒപ്പിട്ടു.
മനുഷ്യക്കടത്ത്, ലഹരിമരുന്ന് കടത്ത് എന്നിവ തടയാനും സഹകരിക്കും. ഇന്ത്യയുമായുള്ള കരാർ ചരിത്രപരമാണെന്ന് ഉസ്ബക് പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
