ദലൈലാമയുടെ സന്ദർശനം ചൈനയെ പ്രകോപിപ്പിക്കാനെന്ന് ചൈനീസ് മാധ്യമങ്ങൾ
text_fieldsബീജിംങ്: ദലൈലാമയുടെ അരുണാചൽ പ്രദേശ് സന്ദർശനം ചൈനയെ പ്രകോപിപ്പിക്കാൻ ഇന്ത്യ ഉപയോഗിക്കുന്നുവെന്ന് ചൈനീസ് മാധ്യമങ്ങൾ. ചൈനയുമായി അതിർത്തി പങ്കിടുന്ന തർക്കസ്ഥലമായ തവാങ്ങിൽ ദലൈലാമ സന്ദർശിക്കുന്നത് ചൈനയെ പ്രകോപിപ്പിക്കാനാണ്. ഏത് സർക്കാർ ദലൈലാമയെ ഒൗദ്യോഗികമായി തവാങ്ങിലേക്ക് ക്ഷണിച്ചാലും ചൈന എതിർക്കുമെന്നും െചെനീസ് മാധ്യമങ്ങൾ പറയുന്നു.
വിഘടനവാദികളെ എതിർക്കുന്നതടക്കം ടിബറ്റുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇന്ത്യ െചെനയുമായുള്ള കരാർ പാലിക്കണമെന്നും മാധ്യമങ്ങൾ ഒാർമിപ്പിക്കുന്നു.
അരുണാചൽ പ്രദേശിൽ ഒമ്പതു ദിവസത്തെ സന്ദർശനം നടത്തുന്ന ദലൈലാമ ഇന്ന് വെസ്റ്റ് കാമെങ്ങ് ജില്ലയിലെ ബോംദിലയിൽ എത്തി.
തവാങ്ങ് ആറാം ദലൈലാമയുടെ ജൻമസ്ഥലമായതിനാൽ ടിബറ്റൻ ജനങ്ങൾക്ക് ആത്മീയ ബന്ധമുള്ള ഇടമാണ്. അവിടെ പൂർണമായും ആത്മീയ പരിപാടിയിൽ പെങ്കടുക്കാനാണ് ദലൈലാമ വരുന്നതെന്നും രാഷ്ട്രീയമല്ലെന്നും നേരത്തെ കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചിരുന്നു. ചൈന ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
