Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ സൈന്യത്തെ...

ഇന്ത്യ സൈന്യത്തെ പിൻവലിക്കാതെ ചർച്ചക്കില്ലെന്ന്​ ചൈന

text_fields
bookmark_border
ഇന്ത്യ സൈന്യത്തെ പിൻവലിക്കാതെ ചർച്ചക്കില്ലെന്ന്​ ചൈന
cancel


ബീജിങ്​: ദോക്​ലാം മേഖലയിൽ നിന്ന്​ ഇന്ത്യ സൈന്യത്തെ പിൻവലിക്കാതെ അതിർത്തിയിലെ പ്രശ്​നങ്ങൾക്ക്​ പരിഹാരമുണ്ടാകില്ലെന്ന്​ ചൈന. സിക്കിം അതിർത്തിയിലെ പ്രശ്​നങ്ങൾ നയതന്ത്രതലത്തിൽ പരിഹരിക്കാമെന്ന ഇന്ത്യയുടെ പ്രസ്​താവനക്ക്​ പിന്നാലെയാണ്​ നിലപാട്​ വ്യക്​തമാക്കി ചൈന രംഗത്തെത്തിയിരിക്കുന്നത്​.

സിക്കിം അതിർത്തി പ്രദേശം ചൈനയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്​. അവിടെ നിന്ന്​ സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ തയാറാവുന്നില്ല. ഇത്​ പ്രശ്​നങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിന്​ കാരണമാവുമെന്ന്​ ചൈനീസ്​ മാധ്യമമായ ഗ്ലോബൽ ടൈംസ്​ മുന്നറിയിപ്പ്​ നൽകുന്നു. നിലവിലെ സാഹചര്യത്തിൽ ചർച്ചകൾക്കില്ലെന്നും ചൈന വ്യക്​തമാക്കിയിട്ടുണ്ട്​.

2013ലും 2014ലും സമാനമായ രീതിയിൽ ലഡാക്കിൽ അതിർത്തി ലംഘിച്ച ഇന്ത്യ അത്തരമൊരു സാഹചര്യമാണ്​ നിലനിൽക്കുന്നതെന്ന്​ കരുതരുതെന്ന് ചൈന ചൂണ്ടിക്കാട്ടുന്നു​. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ്​ അന്ന്​ പ്രശ്​നങ്ങൾ പരിഹരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinasikkimmalayalam newsglobel timesIndia News
News Summary - India uses Bhutan to stir up border tensions-globel times-india news
Next Story