ഇന്ത്യ-യു.എസ് വ്യാപാര കരാർ അരികെ
text_fieldsഇന്ത്യ -അമേരിക്ക വ്യാപാര കരാർ യാഥാർഥ്യത്തോട് അടുത്തുവെന്നാണ് റിപ്പോർട്ട്. മിക്കവാറും ഈയാഴ്ച പ്രഖ്യാപനമുണ്ടാകും. ഓഹരി വിപണിക്ക് ഉണർവേകുന്ന വാർത്തയാകും അത്. നേരത്തെ യു.എസ് ഇന്ത്യക്കുമേൽ തീരുവ ഏർപ്പെടുത്തിയപ്പോൾ തിരിച്ചടി നേരിട്ട മേഖലകളും കമ്പനികളുമാണ് കരാർ യാഥാർഥ്യമായാൽ നേട്ടമുണ്ടാക്കുക.
ടെക്സ്റ്റൈൽ, ആഭരണം, സമുദ്രോൽപന്നങ്ങൾ, മെക്കാനിക്കൽ ഉപകരണങ്ങൾ, ഓർഗാനിക് കെമിക്കൽസ്, കാർപെറ്റ്, ഫർണിച്ചർ, വാഹന ഭാഗങ്ങൾ തുടങ്ങിയവയാണ് ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള പ്രധാന കയറ്റുമതി. ട്രംപ് തീരുവ പ്രഖ്യാപിച്ചപ്പോൾ ഈ മേഖലയിലെ കമ്പനികളുടെ ഓഹരി വിലയിടിഞ്ഞു. കരാർ യാഥാർഥ്യമാകുന്നതിന് അടുത്തെത്തിയെന്ന വാർത്ത വന്നപ്പോഴേ ഇവയിൽ തിരിച്ചുവരവ് സൂചന കാണുന്നു. ഹ്രസ്വകാല സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

