യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ്: ഇന്ത്യക്ക് വ്യാപാര രംഗത്ത് ആശ്വാസവും പുതിയ ആശങ്കകളും
text_fieldsയു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങളോട് ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങൾ വളരെ കരുതലോടെയാണ് പ്രതികരിച്ചത്. വ്യാപാര തർക്കങ്ങൾ സംബന്ധിച്ച സമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കുമെങ്കിലും നിലവിലുള്ള ദുർബലമായ ബന്ധങ്ങളിൽ ഇത് പുതിയൊരു അനിശ്ചിതത്വത്തിന് കൂടി കാരണമാകുന്നുവെന്ന് അവർ വ്യക്തമാക്കുന്നത്.
ഡോണൾഡ് ട്രംപിന്‍റെ നയങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയെന്നോണം, ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ യു.എസ് കോൺഗ്രസിന്‍റെ ഇരുസഭകളിലും ഡെമോക്രാറ്റുകൾ ഉജ്വല വിജയം നേടി. ട്രംപിന്‍റെ വ്യാപാര തീരുവകളും ഇറാനുമായുള്ള സംഘർഷവും ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് വലിയ തിരിച്ചടിയായിരുന്നു. അമേരിക്കയാണ് ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണി എന്നതിനാലും, മിഡിൽ ഈസ്റ്റിൽ നിന്ന് വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയിലും ഇത് ഇന്ത്യയെ സാരമായി ബാധിച്ചിരുന്നു.
ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങളുടെ അഭിപ്രായത്തിൽ, തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ട്രംപിന്‍റെ നയങ്ങൾക്ക് മേലുള്ള മേൽനോട്ടം വർധിക്കുമെന്നും, പരസ്പര തീരുവകൾ ഏകപക്ഷീയമായി ചുമത്താനുള്ള പ്രസിഡന്‍റിന്‍റെ അധികാരത്തിന് നിയന്ത്രണങ്ങൾ വരുമെന്നുമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു അനുകൂലവുമായ കാര്യമാണ്. സ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടി കാരണം വ്യാപാരക്കരാർ ചർച്ചകളിൽ ഇന്ത്യക്ക് അൽപ്പം ആശ്വാസം ലഭിച്ചിട്ടുണ്ടെന്നും, തങ്ങൾക്ക് അനുകൂലമല്ലാത്ത നിബന്ധനകൾ അംഗീകരിക്കാൻ മേലുണ്ടായിരുന്ന സമ്മർദ്ദം കുറഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു. എങ്കിലും, ട്രംപിന് ഇപ്പോഴും ഉയർന്ന തീരുവകൾ ചുമത്താനുള്ള അധികാരമുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ റഷ്യൻ എണ്ണ ഉപരോധ ബില്ലിൽ അദ്ദേഹം ഒപ്പുവെച്ചതിനാൽ, റഷ്യൻ ഊർജത്തിന്‍റെ പ്രധാന ഉപഭുക്താക്കൾ മേൽ 100% വരെ നികുതി ചുമത്താനുള്ള അധികാരം അദ്ദേഹത്തിനുണ്ട്. കൂടാതെ, നിലവിലുള്ള യു.എസ് വ്യാപാര അന്വേഷണങ്ങളിൽ നിന്നുള്ള തീരുവകളുടെ ഭീഷണിയുമുണ്ട്.
ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ബന്ധങ്ങളിൽ ഉലച്ചിൽ തട്ടിയതിന് ശേഷം, യു.എസും ഇന്ത്യയും മാസങ്ങളായി ഒരു വ്യാപാരക്കരാറിനായി ശ്രമിച്ചുവരികയാണ്. ഒരു കരാർ അന്തിമഘട്ടത്തിലാണെന്ന് യു.എസ് ഉദ്യോഗസ്ഥർ അടുത്തിടെ പ്രതികരണം നടത്തിയിരുന്നു. എന്നാൽ ഈ ആഴ്ചയിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യ പോലുള്ള രാജ്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോൾ തന്നെ തീർത്തു പറയാനാകില്ലെന്ന് വിദഗ്ധരും മുൻ ഉദ്യോഗസ്ഥരും പറയുന്നു.
2015-16 കാലഘട്ടത്തിൽ അമേരിക്കയിലെ ഇന്ത്യൻ അംബാസഡറായി സേവന അനുഷ്ഠിച്ച അരുൺ കുമാർ സിങ് പറയുന്നത് ഇതാണ്: "ട്രംപും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ സമവാക്യങ്ങൾ എങ്ങനെയാണ് വികസിക്കുന്നതെന്ന് നാം ഉറ്റുനോക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് വിധിയുടെ സന്ദേശം പ്രസിഡന്‍റ് ട്രംപ് എങ്ങനെ ഉൾക്കൊള്ളുന്നുവെന്നും, 2028ലേക്കും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാവിക്കും വേണ്ടിയുള്ള തന്‍റെ പാരമ്പര്യത്തെ അദ്ദേഹം എങ്ങനെ നോക്കിക്കാണുന്നുവെന്നും കാലം തെളിയിക്കും."
ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള കോൺഗ്രസിന് ട്രംപിനെ എത്രത്തോളം നിയന്ത്രിക്കാനാകും എന്നതിനെ ആശ്രയിച്ചായിരിക്കും കാര്യങ്ങൾ എന്ന് മുൻ ഇന്ത്യൻ വിദേശകാര്യ നയ ഉദ്യോഗസ്ഥനും നിലവിൽ 'ഏഷ്യ ഗ്രൂപ്പ്' എന്ന തന്ത്രപരമായ ഉപദേശക സ്ഥാപനത്തിലെ പങ്കാളിയുമായ അശോക് മാലിക് അഭിപ്രായപ്പെട്ടു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയുള്ള മറ്റൊരു വിഷയമായ യു.എസ് കുടിയേറ്റ നയങ്ങളെയും ഈ തെരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കാനിടയുണ്ട്. യു.എസിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഐ.ടി തൊഴിലാളികളെ നിയമിക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന എച്ച്-1ബി (H-1B) വിസ പ്രോഗ്രാമിനെ പരിമിതപ്പെടുത്താൻ ട്രംപ് ഭരണകൂടം ശ്രമിച്ചിരുന്നു. മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികളും, ടാറ്റാ കൺസൾട്ടൻസി സർവിസസ്, ഇൻഫോസിസ് പോലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി സ്ഥാപനങ്ങളും വിദഗ്ധ തൊഴിലാളികൾക്കായി ഈ വിസ പ്രോഗ്രാമിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

