10 വർഷത്തെ പ്രതിരോധ രൂപരേഖ ഒപ്പുവെക്കാൻ ഇന്ത്യയും അമേരിക്കയും
text_fieldsന്യൂഡൽഹി: പ്രതിരോധ മേഖലയിലെ തന്ത്രപരമായ സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 10 വർഷത്തെ പ്രതിരോധ രൂപരേഖയിൽ ഒപ്പുവെക്കാൻ ഇന്ത്യയും അമേരിക്കയും തീരുമാനിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ടെലിഫോണിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് പെന്റഗൺ അറിയിച്ചു.
രാജ്നാഥും ഹെഗ്സെത്തും അടുത്തവർഷം കൂടിക്കാഴ്ച നടത്തുമ്പോഴാണ് രൂപരേഖയിൽ ഒപ്പുവെക്കുക. ദക്ഷിണേഷ്യയിലെ അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയായാണ് ഇന്ത്യയെ കാണുന്നതെന്ന് ഹെഗ്സെത്ത് പറഞ്ഞു. ഈവർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നടത്തിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞ പ്രതിരോധ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ഇരുരാജ്യങ്ങളും ഏറെ മുന്നോട്ടുപോയതായി രാജ്നാഥും ഹെഗ്സെത്തും പറഞ്ഞു.
തേജസ് ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റിനുള്ള ജി.ഇ എഫ് 404 എൻജിനുകളുടെ കൈമാറ്റവും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനും യു.എസിലെ ജി.ഇ എയറോസ്പേസിനുമിടയിലുള്ള നിർദിഷ്ട കരാറും പെട്ടെന്നാക്കണമെന്ന് രാജ്നാഥ് സിങ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

