Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമേരിക്കയിൽ നിന്ന്...

അമേരിക്കയിൽ നിന്ന് ജാവലിൻ ആന്റി-ടാങ്ക് മിസൈലുകൾ വാങ്ങാൻ ഇന്ത്യ; കരാർ ഒപ്പുവെച്ചു

text_fields
bookmark_border
അമേരിക്കയിൽ നിന്ന് ജാവലിൻ ആന്റി-ടാങ്ക് മിസൈലുകൾ വാങ്ങാൻ ഇന്ത്യ; കരാർ ഒപ്പുവെച്ചു
cancel

ന്യൂഡൽഹി: അമേരിക്കൻ നിർമിത 'ജാവലിൻ ആന്റി-ടാങ്ക് ഗൈഡഡ് മിസൈൽ സിസ്റ്റം വാങ്ങുന്നതിനായി ഇന്ത്യൻ സൈന്യം അമേരിക്കയുമായി ഔദ്യോഗിക കരാറിൽ ഒപ്പുവെച്ചു. വിദേശ സൈനിക വിൽപ്പന പ്രക്രിയയിലൂടെയുള്ള ഈ ഇടപാട് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ദൃഢമാക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇന്ത്യയുടെ അഭ്യർത്ഥനയെത്തുടർന്ന് ആയുധ ഇടപാടിന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി ഒമ്പത് മാസത്തിന് ശേഷമാണ് ഈ സുപ്രധാന നീക്കം.

ഈ കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം കൂടുതൽ ആഴമേറിയതും ശക്തവുമാകുന്നതിന്റെ തെളിവാണെന്ന് ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു. ഇന്ത്യൻ സൈന്യത്തിനുള്ള അമേരിക്കയുടെ പിന്തുണയുടെ ആഴം ഈ കരാർ വ്യക്തമാക്കുന്നുണ്ടെന്നും, ഇരു രാജ്യങ്ങളുടെയും പ്രതിരോധ വ്യവസായ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ അവസരങ്ങൾ ഇത് തുറന്നുനൽകുന്നുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ഏകദേശം 45.7 ദശലക്ഷം ഡോളർ മൂല്യമുള്ളതാണ് ഈ ജാവലിൻ മിസൈൽ ഇടപാട്. അമേരിക്കൻ സൈന്യവും മറൈൻ കോർപ്സും കൂടാതെ നിരവധി അന്താരാഷ്ട്ര ഉപഭോക്താക്കളും ഉപയോഗിക്കുന്ന ഒന്നാണ് ജാവലിൻ. കവചിത വാഹനങ്ങളും കോട്ടകെട്ടിയുള്ള പ്രതിരോധ സ്ഥാനങ്ങളും ഉൾപ്പെടെയുള്ള നിരവധി ലക്ഷ്യങ്ങളെ തകർക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ആയുധം. ആർ.ടി.എക്സ്, ലോക്ഹിഡ് മാർട്ടിൻ എന്നിവയുടെ സംയുക്ത സംരംഭമായ ജാവലിൻ ജോയിന്റ് വെഞ്ചറാണ് ഇത് നിർമിക്കുന്നത്.

കഴിഞ്ഞ വർഷം ഇന്ത്യയും അമേരിക്കയും തങ്ങളുടെ പ്രതിരോധ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനായി 10 വർഷത്തെ കരാറിൽ ഒപ്പുവെച്ചിരുന്നു. യു.എസ്-ഇന്ത്യ പ്രതിരോധ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഈ ചരിത്രപരമായ ഒപ്പുവെക്കൽ, ഇരു രാജ്യങ്ങളുടെയും പ്രതിരോധ വ്യവസായ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള സഹഉൽപാദന ചർച്ചകൾക്കും പുതിയ അവസരങ്ങൾക്കും വഴിയൊരുക്കുമെന്ന് യു.എസ് എംബസി പ്രസ്താവനയിൽ അറിയിച്ചു.

ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം 100 എഫ്.ജി.എം-148 ജാവലിൻ റൗണ്ടുകളും, 25 ജാവലിൻ ലൈറ്റ്‌വെയ്റ്റ് കമാൻഡ് ലോഞ്ച് യൂണിറ്റുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും പരിശീലന സാമഗ്രികളുമാണ് ഇന്ത്യ വാങ്ങുന്നത്. യു.എസ്-ഇന്ത്യ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും, ഇന്തോ-പസഫിക്, ദക്ഷിണേഷ്യൻ മേഖലകളിൽ രാഷ്ട്രീയ സ്ഥിരതയും സമാധാനവും സാമ്പത്തിക പുരോഗതിയും ഉറപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു പ്രധാന പ്രതിരോധ പങ്കാളിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഈ ഇടപാട് സഹായിക്കുമെന്ന് യു.എസ് ഡിഫൻസ് സെക്യൂരിറ്റി കോർപ്പറേഷൻ ഏജൻസി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USIndian ArmyDefense dealIndiaJavelin edition
News Summary - India To Buy US' Javelin Missiles That Kill Tanks From Its Weakest Spot
Next Story