ഭീകരതക്കായി മതത്തെ ദുരുപയോഗം ചെയ്യരുത് –ഇന്ത്യ, യു.എ.ഇ
text_fieldsന്യൂഡല്‍ഹി: മതത്തിന്‍െറ പേരില്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്നതിനെ ഇന്ത്യയും യു.എ.ഇയും അപലപിച്ചു. റിപ്പബ്ളിക് ദിനാഘോഷ മുഖ്യാതിഥിയായി എത്തിയ അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് പാകിസ്താനെ പേരെടുത്തു പറയാതെ ഭീകരതക്കെതിരായ സന്ദേശം നല്‍കിയത്.
‘
മറ്റു രാജ്യങ്ങള്‍ക്കെതിരെ ഭീകരത വളര്‍ത്തുന്നത് ന്യായീകരിക്കാന്‍ മതത്തെ രാജ്യങ്ങളടക്കം ദുരുപയോഗിക്കുന്നതിനെ അപലപിക്കുന്നു’വെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കി. രാഷ്ട്രീയ വിഷയങ്ങള്‍ക്ക് സാമുദായിക വംശീയ നിറംകൊടുക്കാന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നതിനെയും സംയുക്ത പ്രസ്താവന അപലപിച്ചു. അരാഷ്ട്ര ശക്തികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്.
എവിടെയും ഭീകരതക്ക് ന്യായീകരണമില്ളെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. വിട്ടുവീഴ്ചയില്ലാതെ ഭീകരതയെ നേരിടുന്നതില്‍ രണ്ടു രാജ്യങ്ങളും സഹകരിക്കും. ഭീകരത പ്രതിരോധം, വിവരങ്ങള്‍ പങ്കുവെക്കല്‍, ശേഷി കെട്ടിപ്പടുക്കല്‍ എന്നിവയില്‍ പരസ്പര സഹകരണം വളര്‍ന്നുവരുന്നതിലും സംയുക്ത പ്രസ്താവന തൃപ്തി പ്രകടിപ്പിച്ചു. ഈ ശ്രമങ്ങള്‍ മേഖലയിലും ആഗോളതലത്തിലും സമാധാനവും സുരക്ഷയും പ്രദാനം ചെയ്യും.
സമാധാനം, സഹിഷ്ണുത, ക്ഷേമം എന്നീ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പണ്ഡിതരുടെ സമ്മേളനങ്ങള്‍ രണ്ടിടത്തും സംഘടിപ്പിക്കും. ഭീകരത, തീവ്രവാദം, സാമുദായിക അസഹിഷ്ണുത എന്നിവയെ നേരിടുന്നതിന് ഒന്നിച്ച് പ്രവര്‍ത്തിക്കും. ഇന്ത്യയുടെ സുരക്ഷാപരമായ ഉത്കണ്ഠ മുന്‍നിര്‍ത്തി പ്രത്യേക വിഷയങ്ങളില്‍ യു.എ.ഇ സുരക്ഷ ഏജന്‍സികള്‍ നല്‍കുന്ന പിന്തുണയെ പ്രധാനമന്ത്രി പ്രശംസിച്ചു.
സംയുക്ത കര, നാവിക, വ്യോമാഭ്യാസങ്ങള്‍ നടത്തി പ്രതിരോധ സഹകരണം വിപുലപ്പെടുത്തുന്നതിനുള്ള പദ്ധതിയും സംയുക്ത പ്രസ്താവനയില്‍ എടുത്തുപറഞ്ഞു. ഇന്ത്യയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തില്‍ പങ്കാളിയായി പടക്കോപ്പുകള്‍ സംയുക്തമായി നിര്‍മിക്കും. അടിസ്ഥാന സൗകര്യ വികസനത്തില്‍ യു.എ.ഇ നിക്ഷേപം വിപുലപ്പെടുത്തുന്നതിനുള്ള 7500 കോടി ഡോളറിന്‍െറ പദ്ധതി മുന്നോട്ടുനീക്കുന്നതിനുള്ള താല്‍പര്യവും സംയുക്ത പ്രസ്താവനയില്‍ പ്രകടിപ്പിച്ചു.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയിലത്തെിയ ശൈഖ് മുഹമ്മദ് റിപ്പബ്ളിക്ദിന പരേഡിനും വൈകീട്ട് രാഷ്ട്രപതി ഭവനില്‍ നടന്ന ‘അറ്റ് ഹോം’ സല്‍ക്കാരത്തിനും ശേഷം നാട്ടിലേക്കു മടങ്ങി. ഉന്നത ഭരണതല സംഘവും എം.എ. യൂസുഫലി, ആസാദ് മൂപ്പന്‍, ഗള്‍ഫാര്‍ മുഹമ്മദലി, രവി പിള്ള, ഷംസീര്‍ വയലില്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട വ്യവസായ പ്രമുഖരുടെ സംഘവും ശൈഖ് മുഹമ്മദിന്‍െറ സന്ദര്‍ശനത്തോടനുബന്ധിച്ച് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
