Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താനെ തകർക്കാൻ...

പാകിസ്​താനെ തകർക്കാൻ ഇന്ത്യ ശ്രമിക്കുന്നു –ഇമ്രാൻ ഖാൻ

text_fields
bookmark_border
പാകിസ്​താനെ തകർക്കാൻ ഇന്ത്യ ശ്രമിക്കുന്നു –ഇമ്രാൻ ഖാൻ
cancel

ഇസ്​ലാമാബാദ്​: പാകിസ്​താനെ ഉള്ളിൽ നിന്ന്​ തകർക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി തെഹ്‌രീകെ ഇൻസാഫ് പാർട്ടി ചെയർമാൻ ഇമ്രാൻ ഖാൻറെ ആരോപണം. കഴിഞ്ഞ ദിവസം ക്വെറ്റയിൽ ഭികരാക്രമണം നടന്ന പൊലീസ്​ ട്രെയിനിങ്​ ക്യാമ്പ്​ സന്ദർശിക്കാൻ പോകവെയാണ്​ ഇമ്രാ​​െൻറ പ്രസ്​താവന.

അഴിമതിക്കെതിരായ പാകിസ്​താ​​െൻറ നീക്കങ്ങളെ ഇന്ത്യ തുരങ്കം വെക്കുകയാണ്​. സൈനികപരമായി പാക്കിസ്​താ​നെ തകർക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടതിനാൽ പുതിയ സിദ്ധാന്തങ്ങൾ അവർ രൂപപ്പെടുത്തുകയാണ്​.

പാക്​ പ്രധാനമ​ന്ത്രി നവാസ്​ ശരീഫിനെയും ഇമ്രാൻ രൂക്ഷമായി വിമർശിച്ചു. പനാമ രേഖകളിൽ നവാസി​​െൻറ വിവരങ്ങൾ ചോർന്നതോടെ സ്വന്തം നില ഭ​ദ്രമാക്കുക മാത്രമാണ്​ അ​​ദ്ദേഹത്തി​​െൻറ ലക്ഷ്യം. പനാമ രേഖകൾ ആരോപണമല്ല, മറിച്ച്​ അഴിമതിയിൽ ശരീഫിനെതിരെയുള്ള തെളിവുകളാണ്​. 

അഴിമതിയും തീവ്രവാദവും ഒന്നിനൊന്നു ചേർന്നാണ് പാകിസ്​താനിൽ നടക്കുന്നത്. രാജ്യത്തെ അപകട സാധ്യതയിൽ നിർത്തിയിരിക്കുകയാണ് ശരീഫെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan PM Imran Khan
News Summary - India trying to 'implode' Pakistan: Imran Khan
Next Story