ന്യൂഡൽഹി: 70ാം രക്തസാക്ഷിത്വ ദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഒാർമ പുതുക്കി രാഷ്ട്രം. ഗാന്ധി സമാധിയായ രാജ്ഘട്ടിൽ രാഷ്ട്പതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എൻ. വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ പുഷ്പാർച്ചന നടത്തി.
രാജ്ഘട്ടിൽ നടന്ന സമൂഹ പ്രാർഥനയിലും നേതാക്കൾ പങ്കെടുത്തു. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികൾക്ക് മുമ്പിൽ തലകുനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
1948 ജനുവരി 30നാണ് ബിര്‍ള മന്ദിരത്തിവെച്ച് നാഥുറാം ഗോദ്സെ ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. 1948 മേയ് 27 മുതൽ 1949 ഫെബ്രുവരി 10 വരെ നീണ്ട വിചാരണയില്‍ കുറ്റക്കാരനാണെന്ന് കണ്ട് ഗോദ്സെക്ക് വധശിക്ഷക്ക് വിധിച്ചു.