Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽ.ഡി.എഫിന് 120 സീറ്റുകൾ വരെ പ്രവചിച്ച് ഇന്ത്യ ടുഡെ എക്സിറ്റ് പോൾ

text_fields
bookmark_border
യു.ഡി.എഫ് 20 മുതൽ 36 വരെ സീറ്റുകളിൽ ഒതുങ്ങും
ldf
cancel

ന്യൂഡൽഹി: കേരളത്തിൽ എൽ.ഡി.എഫിന് കനത്ത വിജയം പ്രവചിച്ച് ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. 104 മുതൽ 120 വരെ സീറ്റ് നേടി എൽ.ഡി.എഫ് ഭരണം തുടരുമെന്നാണ് പ്രവചനം. യു.ഡി.എഫ് 20 മുതൽ 36 വരെ സീറ്റുകളിൽ ഒതുങ്ങും. ബി.ജെ.പിക്ക് പരമാവധി രണ്ട് സീറ്റാണ് പ്രവചിക്കുന്നത്. മറ്റുള്ളവരും പരമാവധി രണ്ട് സീറ്റുകൾ നേടിയേക്കുമെന്നും ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നു.

കേരളത്തിലെ 140 മണ്ഡലങ്ങളിൽ നിന്നായി 28,124 പേരിലാണ് എക്സിറ്റ് പോൾ സർവേ നടത്തിയത്.

കേരളത്തിൽ എൽ.ഡി.എഫ് സർക്കാറിന് ഭരണത്തുടർച്ചയാണ് റിപ്പബ്ലിക് ടി.വി-സി.എൻ.എക്സ് എക്സിറ്റ് പോളും പ്രവചിക്കുന്നത്. എൽ.ഡി.എഫിന് 72 മുതൽ 80 വരെ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. പശ്ചിമ ബംഗാളിൽ കടുത്ത മത്സരത്തിനൊടുവിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്നും റിപ്പബ്ലിക് ടി.വി പ്രവചിക്കുന്നു.

കേരളത്തിൽ യു.ഡി.എഫിന് 58 മുതൽ 64 വരെ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. ബി.ജെ.പിക്ക് ഒന്നു മുതൽ അഞ്ച് വരെ സീറ്റ് ലഭിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India Today exit poll predicts up to 120 seats for LDF
Next Story