Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇനി അതിവേഗത്തിൽ...

ഇനി അതിവേഗത്തിൽ കുതിക്കാം; വാഹനങ്ങളുടെ വേഗപരിധി ഉയർത്തുമെന്ന്​ ഗഡ്​കരി

text_fields
bookmark_border
ഇനി അതിവേഗത്തിൽ കുതിക്കാം; വാഹനങ്ങളുടെ വേഗപരിധി ഉയർത്തുമെന്ന്​ ഗഡ്​കരി
cancel

ന്യൂഡൽഹി: ഹൈവേകളിലും എക്​സ്​പ്രസ്​വേകളിലും വാഹനങ്ങളുടെ വേഗപരിധി ഉയർത്തുന്നതിനെ അനുകൂലിച്ച്​ കേന്ദ്ര ഗതാഗത വകുപ്പ്​ മന്ത്രി നിതിൻ ഗഡ്​കരി. ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോൺക്ലേവിലാണ്​ ഗഡ്​കരിയുടെ പരാമർശം. വേഗപരിധി മണിക്കൂറിൽ 140 കിലോ മീറ്ററായി ഉയർത്തുന്നതിന്​ കേന്ദ്രസർക്കാർ അനുകൂലമാണെന്ന്​ ഗഡ്​കരി പറഞ്ഞു. എന്നാൽ, വേഗപരിധി ഉയർത്തുന്നതിനെതിരെ വിവിധ കോടതികളിൽ നിന്ന്​ പരാമർശമുണ്ടായിട്ടു​ണ്ട്​.

വാഹനങ്ങളുടെ വേഗപരിധി ഉയർത്തുന്നത്​ ഞങ്ങൾക്ക്​ മുന്നിൽ വെല്ലുവിളിയായി നിൽക്കുകയാണ്​. കാറിന്‍റെ വേഗതയെ സംബന്ധിച്ച ചില സുപ്രീംകോടതി, ​ൈ​ഹകോടതി വിധികൾ വേഗപരിധി ഉയർത്തുന്നതിന്​ തടസം സൃഷ്​ടിക്കുകയാണ്​. ഇന്ത്യയിലെ എക്​സ്​പ്രസ്​ ഹൈവേകളിൽ ഡിവൈഡറുകൾ ഉപയോഗിച്ച്​ കനത്ത സുരക്ഷയാണ്​ ഒരുക്കിയിരിക്കുന്നത്​.

വേഗത കൂടിയാൽ അപകടമുണ്ടാവുമെന്നൊരു ധാരണ നമുക്കുണ്ട്​. ഈ ധാരണയെ മാറ്റുന്നതിനുള്ള ബില്ലാണ്​ ഒരുങ്ങുന്നത്​. എക്​സ്​പ്രസ്​വേകളിലെ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്നും 140 ആക്കി ഉയർത്താനാണ്​ ലക്ഷ്യമിടുന്നത്​. നാലുവരി പാതകളിൽ മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും​ വേഗപരിധി. രണ്ട്​ വരിയുള്ള ദേശീയപാതകളിൽ 80 കിലോമീറ്ററും നഗരപ്രദേശങ്ങളിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗവുമായിരിക്കും ഉണ്ടാവുകയെന്നും ഗഡ്​കരി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitin Gadkari
News Summary - India Today Conclave 2021: Speed limit on highways should be increased to 140kmph, says Nitin Gadkari
Next Story