ഇന്ത്യയെ ആഗോള വാക്സിന് ഉത്പാദന കേന്ദ്രമാക്കും -ക്വാഡ് ഉച്ചകോടി
text_fieldsന്യൂഡൽഹി: ആദ്യ ക്വാഡ് ഉച്ചകോടി ഓണ്‍ലൈനായി നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ജോ ബൈഡന്, ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജപ്പാന് പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യയെ ആഗോള വാക്സിന് ഉത്പാദന കേന്ദ്രമാക്കി മാറ്റാൻ ഉച്ചകോടിയിൽ ധാരണയായി. കൂടാതെ, ഇന്തോ-പസഫിക് മേഖലയില്‍ വര്‍ധിച്ചുവരുന്ന ചൈനയുടെ സ്വാധീനത്തെക്കുറിച്ചും ഉച്ചകോടി ചര്‍ച്ച ചെയ്തു.
അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ 100 കോടി ഡോസ് വാക്സിന് ഉത്പാദിപ്പിക്കും. ചൈനീസ് സ്വാധീനം ചെറുക്കാനായി ഇന്തോ-പസഫിക് മേഖലയ്ക്കായി കൊറോണ വൈറസ് വാക്സിനുകൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നതിനായി ഒരു മെഗാ വാക്സിൻ സംരംഭം ആരംഭിക്കാൻ ഉച്ചകോടി തീരുമാനിച്ചു. യു.എസും ജപ്പാനും സാമ്പത്തിക സഹായവും ആസ്ട്രേലിയ സാങ്കേതിക സഹായവും ഇതിനായി നൽകും.
മ്യാൻമറിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ രാജ്യ നേതാക്കൾ തീരുമാനിച്ചു.

