ഇസ്രായേലിൽനിന്ന് 40,000 യന്ത്രത്തോക്കുകൾ ഇന്ത്യ വാങ്ങുന്നു; 1.75 ലക്ഷം തോക്കുകൾക്കുള്ള കരാർ അന്തിമ ഘട്ടത്തിൽ
text_fieldsജറൂസലം: ഇസ്രായേലിലെ പ്രമുഖ ആയുധ നിർമാണ കമ്പനി 40,000 യന്ത്രത്തോക്കുകൾ ഇന്ത്യക്ക് കൈമാറും. ഇസ്രായേൽ വെപ്പൺ ഇൻഡസ്ട്രീസ് (ഐ.ഡബ്ല്യു.ഐ) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അടുത്ത വർഷം ആദ്യത്തോടെ 40,000 ലൈറ്റ് മെഷീൻ ഗണ്ണുകളുടെ ആദ്യ ബാച്ച് ആണ് കമ്പനി നൽകുന്നത്. കഴിഞ്ഞ വർഷം ഒപ്പുവെച്ച 40,000 ലൈറ്റ് മെഷീൻ ഗണ്ണുകൾക്കായുള്ള കരാറിന്‍റെ എല്ലാ പരീക്ഷണങ്ങളും സർക്കാർ പരിശോധനകളും പൂർത്തിയാക്കിയെന്ന് ഐ.ഡബ്ല്യു.ഐ സി.ഇ.ഒ ഷൂകി ഷ്വാർട്സ് വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഏതാണ്ട് ഒന്നേ മുക്കാൽ ലക്ഷം തോക്കുകൾ കൈമാറുന്നതുസംബന്ധിച്ച കരാർ അന്തിമ ഘട്ടത്തിലാണെന്നും ഷൂകി ഷ്വാർട്സ് പറഞ്ഞൂ. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള പല കമ്പനികളുമായും തങ്ങൾ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
അഞ്ച് വർഷത്തേക്കുള്ള ആയുധ കരാറാണ് അണിയറയിൽ പുരോഗമിക്കുന്നതെന്നാണ് വിവരം. ഇന്ത്യ വാങ്ങുന്ന ആയുധങ്ങളിൽ 40 ശതമാനമാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുക. ഇത് ഏകദേശം 1,70,000 വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

