'വരും വർഷങ്ങളിൽ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും' -അമിത് ഷാ
text_fieldsന്യൂഡൽഹി: ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തിലെ വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയിൽ സഹകരമേഖല പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്റർനാഷണൽ ഡയറി ഫെഡറേഷൻ വേൾഡ് ഡയറി സമ്മിറ്റ് (ഐ.ഡി.എഫ് ഡബ്ല്യു.ഡി.എസ്) 2022 ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014ൽ ഇന്ത്യ 11ാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു. എന്നാൽ ഇന്നത് അഞ്ചാം സ്ഥാനത്തെത്തി നിൽക്കുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ നമ്മൾ മൂന്നാംസ്ഥാനത്തെത്തുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഗ്രാമീണമേഖലയുടെ വളർച്ചക്ക് സഹകരണ മേഖലയും ക്ഷീര സഹകരണസംഘങ്ങളും പ്രധാനപങ്കുവഹിച്ചിട്ടുണ്ട്. രാജ്യം മൂന്നാം സാമ്പത്തിക ശക്തിയായിമാറുമ്പോൾ സഹകരണമേഖലയുടെ സംഭാവനയും ചർച്ചചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനും ദരിദ്ര രാജ്യങ്ങൾക്ക് വിതരണം ചെയ്യുന്നതിനും പാൽ ഉൽപാദനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അമിത് ഷാ 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഗ്രാമ തലത്തിൽ രണ്ട് ലക്ഷം പുതിയ ക്ഷീര സഹകരണസംഘങ്ങൾ ആരംഭിക്കുന്നതിന് സർക്കാർ സഹായം നൽകുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

