Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദേശികൾക്കുള്ള...

വിദേശികൾക്കുള്ള രജിസ്ട്രേഷൻ നിയമങ്ങളിൽ മാറ്റം

text_fields
bookmark_border
വിദേശികൾക്കുള്ള രജിസ്ട്രേഷൻ നിയമങ്ങളിൽ മാറ്റം
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ 180 ദി​വ​സ​ത്തെ വി​സാ കാ​ലാ​വ​ധി​യി​ൽ എ​ത്തു​ന്ന വി​ദേ​ശി​ക​ൾ​ക്ക് അ​തി​ന് ശേ​ഷ​വും ഇ​വി​ടെ ത​ങ്ങ​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന് മു​മ്പേ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. നി​ല​വി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് 14 ദി​വ​സ​ത്തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ മ​തി എ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. 2025ലെ ​ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് ച​ട്ട​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം ഇ​റ​ക്കി.

180 ദി​വ​സ​ത്തി​ല​ധി​കം താ​മ​സി​ക്കാ​നു​ള്ള വി​സ എ​ടു​ത്തി​ട്ടു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ലും ഓ​രോ ത​വ​ണ​ത്തെ താ​മ​സ​വും 180 ദി​വ​സം ക​വി​യാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് പു​തി​യ ച​ട്ടം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഓ​രോ ത​വ​ണ​യും ഈ ​കാ​ലാ​വ​ധി ക​ഴി​ഞ്ഞും ഒ​റ്റ​ത്ത​വ​ണ​യാ​യി​ട്ടോ അ​ല്ലെ​ങ്കി​ൽ ഒ​രു ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ മൊ​ത്ത​ത്തി​ലോ ഇ​വി​ടെ താ​മ​സി​ക്ക​ണ​മെ​ന്നു​ള്ള​വ​ർ 180 ദി​വ​സം ക​ഴി​യു​ന്ന​തി​നു​മു​മ്പ് എ​പ്പോ​ഴെ​ങ്കി​ലും ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് അ​ത്ത​രം ര​ജി​സ്ട്രേ​ഷ​ൻ അം​ഗീ​ക​രി​ക്കു​ക.

കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ള​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ടെ ജ​നി​ക്കു​ന്ന ശി​ശു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഒ​രാ​ളോ ര​ണ്ടു​പേ​രു​മോ വി​ദേ​ശി​യാ​ണെ​ങ്കി​ൽ വി​സാ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ കു​ഞ്ഞ് ജ​നി​ച്ച് 30 ദി​വ​സ​ത്തി​ന​കം ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സ​റെ ഇ​ല​ക്ട്രോ​ണി​ക് മാ​ർ​ഗ​ത്തി​ലൂ​ടെ അ​റി​യി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യാ​ണ് മാ​റ്റി​യ​ത്.

മാ​താ​പി​താ​ക്ക​ളി​ൽ ഒ​രാ​ൾ ഇ​ന്ത്യ​ൻ പൗ​ര​ൻ ആ​ണെ​ങ്കി​ൽ, കു​ട്ടി​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം നി​ല​നി​ർ​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ങ്കി​ൽ ആ ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് ല​ഭി​ക്കും. കു​ട്ടി​ക്ക് പി​ന്നീ​ട് വി​ദേ​ശ പൗ​ര​ത്വം സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ 30 ദി​വ​സ​ത്തി​ന​കം മാ​താ​പി​താ​ക്ക​ളി​ൽ ഒ​രാ​ൾ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സ​റെ വി​വ​രം അ​റി​യി​ക്ക​ണം.

വി​ദേ​ശി​ക​ൾ​ക്ക് ചി​കി​ത്സ​യോ താ​മ​സ​സൗ​ക​ര്യ​മോ ന​ൽ​കു​ന്ന എ​ല്ലാ ആ​ശു​പ​ത്രി​ക​ളും ന​ഴ്‌​സി​ങ് ഹോ​മു​ക​ളും മ​റ്റ് മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളും അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കേ​ണ്ട റി​പ്പോ​ർ​ട്ടി​ങ് ആ​വ​ശ്യ​ക​ത​ക​ളി​ലും ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലും പു​തി​യ വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForeignersregisterVisa RulesIndia
News Summary - India Tightens Visa Rules: Foreigners Must Register Within 180 Days
Next Story