കോവിഡിനെതിരെ നാലു മരുന്നുകൾ വികസിപ്പിച്ചതായി ആയുഷ് മന്ത്രി
text_fieldsന്യൂഡൽഹി: കോവിഡ്-19നെതിരെ പരമ്പരാഗത രീതിയിൽ നാലു മരുന്നുകൾ വികസിപ്പിച്ചതായും ഒരാഴ്ചക്കുള്ളിൽ പരീക്ഷണം നടത്തുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക്. ആയുർവേദ, യോഗ, യുനാനി,സിദ്ധ,ഹോമിയോപതി എന്നീ അഞ്ച് ആരോഗ്യ മേഖലകളെ സംയോജിപ്പിക്കുന്ന മന്ത്രാലയമാണ് ആയുഷ്.
ദ കൗൺസിൽ ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്(സി.എസ്.ഐ.ആർ)െൻറ സഹകരണത്തോടെയാണ് ആയുഷ് മന്ത്രാലയം മരുന്ന് പരീക്ഷണം നടത്തുന്നത്. കോവിഡിനെതിരെ മരുന്നുകൾ ഫലപ്രദമായിരിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.
കോവിഡിനെതിരെ വാക്സിൻ വികസിപ്പിക്കുന്നതു വരെ വിവിധ മരുന്നുകൾ ഉപയോഗിച്ച് രോഗികളെ ശുശ്രൂഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ആയുർവേദവും മറ്റും കോവിഡിനെ പ്രതിരോധിക്കുമെന്ന പഠനങ്ങൾ നടത്തിയിട്ടില്ല. രോഗമുക്തരായവരിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്മ വൈറസ് ബാധിതരിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
