Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​ ഹൈകമ്മീഷണറെ...

പാക്​ ഹൈകമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു

text_fields
bookmark_border
പാക്​ ഹൈകമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു
cancel

ന്യൂഡൽഹി: പുൽവാമയിൽ 39 സി.ആർ.പി.എഫ്​ സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഉണ്ടായതിന്​ പിന്നാലെ പാക്​ ഹൈകമ് മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. പാക്​ ഹൈകമ്മീഷണർ സൊഹൈൽ മഹമൂദിനെയാണ്​ വിദേശകാര്യ മന്ത്രാല യം ഒാഫീസിലേക്ക്​ വിളിച്ചു വരുത്തിയത്​. വിദേശകാര്യ സെക്രട്ടറി വിജയ്​ ഗോഖ​ലെ മഹമൂദിനെ കടുത്ത ഭാഷയിൽ പ്രതിഷേധം അറിയിച്ചു.

പുൽവാമ ഭീകരാക്രമണത്തി​​​െൻറ പശ്​ചാത്തലത്തിൽ പാകിസ്​താന്​ നൽകിയ സൗഹൃദ രാഷ്​ട്രപദവി ഇന്ത്യ പിൻവലിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ്​ സൗഹൃദ രാഷ്​ട്ര പദവി പിൻവലിക്കാൻ തീരുമാനിച്ചത്​. അന്താരാഷ്​ട്ര സമൂഹത്തിൽ പാകിസ്​താണെ ഒറ്റപ്പെടുത്തുന്നതിനായി എല്ലാ നയതന്ത്ര നടപടികളും വിദേശകാര്യ മന്ത്രാലയം സ്വീകരിക്കുമെന്നും വ്യക്​തമാക്കിയിരുന്നു.

ജമ്മു-കശ്മീരിലെ പുല്‍വാമയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ 39 സൈനികർ വീരമൃത്യു വരിച്ചുവെന്നാണ്​ ഒൗദ്യോഗിക സ്ഥിരീകരണം. വ്യഴാഴ്​ച മൂന്നു​ മണിക്കാണ്​ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ശ്രീനഗർ-ജമ്മു ഹൈവേയിലെ അവന്തിപോറയില്‍ സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിലെ ബസാണ്​ കാർ സ്​ഫോടനത്തിൽ തകർന്നത്​. അവധി കഴിഞ്ഞ്​ താഴ്​വരയിലെ യൂനിറ്റിൽ പ്രവേശിക്കാൻ പോവുകയായിരുന്ന 2500ലേറെ സി.ആർ.പി.എഫുകർ 78 വാഹനങ്ങളിലായി ഹൈവേയിൽ നീങ്ങു​േമ്പാഴാണ് അവന്തിപോറയിൽ പതിയിരുന്ന ഭീകരുടെ​ കാർ ഇടിച്ചുകയറ്റിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terror attackpulwamapak highcommissionermalayalam news
News Summary - India Summons Pakistan Envoy, Strongly Protests Pulwama Terror Attack-India news
Next Story