‘അഗ്നി പ്രൈം’ മിസൈൽ രാത്രി പരീക്ഷണം വിജയം
text_fieldsന്യൂഡൽഹി: ആണവായുധ ശേഷിയുള്ള പുതുതലമുറ ബാലിസ്റ്റിക് മിസൈലായ അഗ്നി പ്രൈമിന്റെ രാത്രി പരീക്ഷണം വിജയം. ഒഡിഷ തീരത്തിനടുത്തുള്ള അബ്ദുൽ കലാം ദ്വീപിൽനിന്ന് ബുധനാഴ്ച രാത്രിയായിരുന്നു പരീക്ഷണമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
1000 മുതൽ 2000 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള മിസൈലിന്റെ പരീക്ഷണം ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനവും (ഡി.ആർ.ഡി.ഒ) സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡും സംയുക്തമായാണ് പൂർത്തിയാക്കിയത്.
പുതിയ മിസൈലിന്റെ പരീക്ഷണം വിജയമാക്കിയതിനു പിന്നിൽ പ്രവർത്തിച്ചവരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അനുമോദിച്ചു. സംയുക്ത സൈനികമേധാവി ജനറൽ അനിൽ ചൗഹാനും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും മിസൈൽ പരീക്ഷണത്തിന് സാക്ഷ്യംവഹിക്കാനെത്തിയിരുന്നു. തദ്ദേശീയമായി വികസിപ്പിച്ച അഗ്നി -5 മിസൈൽ പരീക്ഷണവും ‘മിഷൻ ദിവ്യാസ്ത്ര’ എന്ന പേരിൽ കഴിഞ്ഞമാസം വിജയകരമായി പൂർത്തിയാക്കിയിരുന്നു.
‘മൾട്ടിപ്പ്ൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ (എം.ഐ.ആർ.വി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മിസൈൽ പരീക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

