Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ ഇപ്പോഴും...

ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാഷ്​ട്രമാണോയെന്ന്​ പ്രിയങ്ക

text_fields
bookmark_border
ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാഷ്​ട്രമാണോയെന്ന്​ പ്രിയങ്ക
cancel

ന്യൂഡൽഹി: ജമ്മുകശ്​മീർ മുൻ മുഖ്യമന്ത്രിയായ ഫാറൂഖ്​ അബ്​ദുല്ല, മെഹബൂബ മുഫ്​തി എന്നിവരുൾപ്പെടെയുള്ള നേതാക്കളെ വീട്ടു തടങ്കലിൽ വെച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി സർക്കാറിനെതിരെ വിമർശനവുമായി കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാഷ്​ട്രം തന്നെ ആണോ എന്ന്​ പ്രിയങ്ക ചോദിച്ചു. ട്വിറ്ററിലൂടെയാണ്​ പ്രിയങ്ക കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ചത്​.

‘‘യാതൊരു കുറ്റവും ചുമത്താതെ ജമ്മുകശ്​മീരിൽ രണ്ട്​ മുൻ മുഖ്യമന്ത്രിമാർ തടവിലാക്കപ്പെടുകയും ദശലക്ഷക്കണക്കിന്​ ജനങ്ങൾ ബന്ദികളാക്കപ്പെടുകയും ചെയ്​തിട്ട്​​ ആറ്​ മാസമായിരിക്കുന്നു. ഇത്​ എത്രകാലം നീണ്ടു നിൽക്കുമെന്ന്​ ആറ്​ മാസം മുമ്പ്​ ഞങ്ങൾ ചോദിച്ചു. ഇപ്പോൾ ഞങ്ങൾ ചോദിക്കുന്നത്​ നമ്മൾ ഇപ്പോഴും ഒരു ജനാധിപത്യ രാഷ്​ട്രമാണോ അല്ലയോ എന്നാണ്​’’ -പ്രിയങ്ക ട്വീറ്റ്​ ചെയ്​തു

ജമ്മുകശ്​മീരിന്​ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദ്​ ചെയ്യുകയും ജമ്മുകശ്​മീരിനെ ജമ്മു, ലഡാക്​ എന്നീ രണ്ട്​ കേന്ദ്ര ഭരണ പ്രദേശമാക്കി വിഭജിക്കുകയും ചെയ്​തതോടെ രാഷ്ട്രീയക്കാർ,സാമൂഹ്യ പ്രവർത്തകർ, അഭിഭാഷകർ, വ്യവസായികൾ എന്നിവർ കസ്​റ്റഡിയിലായിരുന്നു. ചില പ്രാദേശിക രാഷ്​ട്രീയ പ്രവർത്തകരെ വിട്ടയച്ചെങ്കിലും ഫാറൂഖ്​ അബ്​ദുല്ല, മെഹബൂബ മുഫ്​തി എന്നിവർ തടവിൽ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirPriyanka Gandhimalayalam newsindia news
News Summary - Is India still a democracy: Priyanka Gandhi Vadra on J-K ex-CMs detention -india news
Next Story