Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുർഹാൻ വാനിയെ...

ബുർഹാൻ വാനിയെ പ്രകീർത്തിക്കുന്ന പാക്​ നിലപാടിനെതിരെ ഇന്ത്യ

text_fields
bookmark_border
ബുർഹാൻ വാനിയെ പ്രകീർത്തിക്കുന്ന പാക്​ നിലപാടിനെതിരെ ഇന്ത്യ
cancel

ന്യൂഡല്‍ഹി: സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീൻ കമാൻഡർ ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിക്കുന്ന പാകിസ്താ​ൻ  നിലപാടിനെതിരെ രൂക്ഷ വിമർശവുമായി ഇന്ത്യ. നിരോധിക്കപ്പെട്ട  സംഘടനയുടെ ഭാഗമായ ബുർഹാൻ വാനിയെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള പാകിസ്താ​​​െൻറ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ഗോപാല്‍ ബാഗ്ലെ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഭീകരവാദത്തിന് സഹായവും പിന്തുണയും നല്‍കുന്ന പാകിസ്താ​​​െൻറ നടപടിക്കെതിരെ ലോകരാജ്യങ്ങള്‍ ഒരുമിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

 ഭീകര സംഘടനകളില്‍ പ്രവര്‍ത്തിച്ചവരെ പ്രകീര്‍ത്തിക്കുന്ന പാക് നടപടി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയാണ് വ്യക്തമാക്കുന്നതെന്നും ബാഗ്ലെ ചൂണ്ടിക്കാട്ടി. വാനിയെ പ്രകീർത്തിച്ച പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറി​​​െൻറ ട്വീറ്റിനെതിരെയാണ് രൂക്ഷ വിമര്‍ശവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുള്ളത്.

ശനിയാഴ്ച പാക് പ്രധാനമന്ത്രി നവാസ് ശരീഫും വാനിക്ക്​ ആദരമർപ്പിക്കുകയും  പ്രകീര്‍ത്തിച്ച് സംസാരിക്കുകയും ചെയ്​തിരുന്നു. ബുർഹാൻ വാനിയുടെ മരണം കശ്​മീരിലെ സ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക്​ പുതിയ ദിശ നൽകിയെന്നാണ്​ ശരീഫ്​ പരാമർശിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamkashmirterrorBurhan Wanimalayalam newsIndia News
News Summary - India slams Pakistan for ‘glorifying’ Burhan Wani, supporting terror
Next Story