Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊറോണ: ചൈനയിൽ മരണം...

കൊറോണ: ചൈനയിൽ മരണം 259 ആയി

text_fields
bookmark_border
കൊറോണ: ചൈനയിൽ മരണം 259 ആയി
cancel

ന്യൂഡൽഹി: കൊറോണ വൈറസ്​ ബാധിച്ച്​ ചൈനയിൽ മരണം 259 ആയി. ഇതുവരെ ഇന്ത്യ ഉൾപ്പെടെ 22 രാജ്യങ്ങളിലേക്കാണ്​ വൈറസ്​ ബാധ പടർന്നു പിടിച്ചത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട്​ 11,700 കേസുകളാണ്​ ലോകത്താകമാനം റിപ്പോർട്ട്​ ചെയ്യപ്പെട്ടത ്​. അമേരിക്കക്കാർ ​ൈചനയിലേക്ക്​ പോകരുതെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ ഡിപാർട്ട്​മ​​െൻറ്​ മുന്നറിയിപ്പ്​ നൽകിയ ിട്ടുണ്ട്​.

കേരളത്തിൽ 1471 പേർ നിരീക്ഷണത്തിലാണ്​. വെള്ളിയാഴ്​ച വുഹാനിലേക്ക്​ നിന്ന്​ പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ്​ 747 വിമാനം ഇന്ന്​ രാവിലെയാണ്​ ഡൽഹിയിൽ ലാൻഡ്​ ചെയ്​തത്​. 324 യാത്രക്കാരെയാണ്​ ആദ്യഘട്ടത്തിൽ ഇന്ത്യയിലെത്തിച്ചത്​. ഇതിൽ 211​പേർ വിദ്യാർഥികളാണ്​. 42 മലയാളികളും സംഘത്തിലുണ്ട്​. വുഹാനിൽ നിന്നും എത്തിച്ചവരെ ഐസോലേഷൻ ക്യാമ്പിലേക്ക്​ മാറ്റിയിട്ടുണ്ട്​​​. 14 ദിവസമായിരിക്കും ഇവർ ഐസോലേഷൻ ക്യാമ്പിൽ കഴിയുക.

ചൈനയിലെ കൊറോണ ബാധിത മേഖലയായ വുഹാനിൽ നിന്ന്​ ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി എയർ ഇന്ത്യയുടെ അടുത്ത വിമാനം ഇന്ന്​ പുറപ്പെട്ടിട്ടുണ്ട്​. എയർ ഇന്ത്യയുടെ ഓപറേഷൻ ഡയറക്​ടർ ക്യാപ്​റ്റൻ അമിതാഭ്​ സിങ്ങി​​​​െൻറ നേതൃത്വത്തിൽ തന്നെയാണ്​​ രണ്ടാമത്തെ വിമാനവും യാത്ര തിരിച്ചത്​. ഞായറാഴ്ച രാവിലെയാണ്​ വിമാനം വുഹാനിൽ നിന്ന്​ തിരിച്ചെത്തുക.

ഡൽഹി വിമാനത്താവളത്തിൽ എയർപോർട്ട്​ ഹെൽത്ത്​ അതോറിറ്റി, സൈന്യത്തി​​​​​​​െൻറ മെഡിക്കൽ സംഘം എന്നിവർ പരിശോധിച്ച ശേഷമാണ്​ യാത്രക്കാരെ പുറത്തിറക്കിയത്​. ഇതിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ബി.എച്ച്​.ഡി.സി ആശുപത്രിയിലേക്ക്​ മാറ്റുമെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsCoronavirusWuhan
News Summary - India to Sent 2nd Aircraft to Wuhan - India news
Next Story