Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​രാജ്യത്ത്​ കോവിഡ്​...

​രാജ്യത്ത്​ കോവിഡ്​ ബാധിതർ 14ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 49,931പേർക്ക്​ രോഗം

text_fields
bookmark_border
​രാജ്യത്ത്​ കോവിഡ്​ ബാധിതർ 14ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 49,931പേർക്ക്​ രോഗം
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 14ലക്ഷം കടന്നു. 49,931 പേർക്കാണ്​ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 14,35,453 ആയി ഉയർന്നു. 708 പേർ 24 മണിക്കൂറിനിടെ മരിച്ചു. ഇന്ത്യയിൽ ഇതുവരെ 32,771 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 

4.85 ലക്ഷം പേരാണ്​ നിലവിൽ ചികിത്സയിലുളളത്​. 9.17ലക്ഷം പേർ രോഗമുക്തിനേടി. കഴിഞ്ഞദിവസം 48,661 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 705 മരണം റിപ്പോർട്ട്​ ​െചയ്യുകയും ചെയ്​തിരുന്നു. 

ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. രണ്ടാമത്​ തമിഴ്​നാടാണ്​. മഹാരാഷ്​ട്രയിൽ 24 മണിക്കൂറിനിടെ 9,431 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 3,75,799 ആയി. മുംബൈയിൽ മാത്രം കഴിഞ്ഞദിവസം 1115 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു​. 57 മരണവും ഇവിടെ റിപ്പോർട്ട്​ ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona viruscovid deathCovid india
News Summary - India sees nearly 50,000 cases in 24 hours -India news
Next Story