Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ പ്രതിദിന...

ഇന്ത്യയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ഏഴുമാസത്തെ കുറഞ്ഞ നിരക്കിൽ

text_fields
bookmark_border
covid 19 india
cancel
camera_alt

representational image

ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട്​ ചെയ്​തത്​ 14,146 കോവിഡ്​ കേസുകൾ മാത്രം. മാർച്ച്​ മാസം തുടക്കത്തിന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്​. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 3,40,67,719 ആയി.

കേരളം (7955), മഹാരാഷ്​ട്ര (1553), തമിഴ്​നാട്​ (1233), മിസോറാം (948), പശ്ചിമ ബംഗാൾ (443) എന്നീ സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നത്​. കഴിഞ്ഞദിവസം 144 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചികിത്സയിലുള്ള രോഗികളുടെ കണക്ക്​ 220 ദിവസ​ത്തെ ഏറ്റവും താഴ്​ന്ന നിലയിലാണ്​. 1.95 ലക്ഷം പേർ മാത്രമാണ്​ നിലവിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിയുന്നത്​.

24 മണിക്കൂറിനിടെ 18,788 പേർ രോഗമുക്തി നേടി. 98.07 ശതമാനമാണ്​ രോഗമുക്തി നിരക്ക്​. 3.34 കോടിയാളുകളാണ്​ രാജ്യത്ത്​ ഇതുവരെ രോഗമ​ുക്തി നേടിയത്​. ഇതുവരെ 59.09 കോടി കോവിഡ്​ പരിശോധനകൾ നടത്തി.

ദേശീയ വാക്​സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി ഇതുവരെ 97.65 ഡോസ്​ കോവിഡ്​ വാക്​സിൻ ഡോസുകൾ നൽകി. 41.20 ലക്ഷം ഡോസ്​ വാക്​സിനാണ്​ ഇന്നലെ നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid india
News Summary - India Sees Lowest Daily Rise In Covid Cases In Nearly Seven Months
Next Story