ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുറയുന്നതിന്‍റെ ലക്ഷണങ്ങൾ. കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 46,790 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. ഒരു ഘട്ടത്തിൽ 90,000നും മുകളിൽ പ്രതിദിന നിരക്ക് ഉയർന്നിരുന്നു.
587 മരണമാണ് 24 മണിക്കൂറിനിടെയുണ്ടായത്. ആകെ മരണം 1,15,197 ആയി.
ആകെ രോഗബാധിതരുടെ എണ്ണം 75,97,064 ആയി. നിലവിൽ ചികിത്സയിലുള്ളവർ 7,48,538 ആണ്. 67,33,329 പേർ രോഗമുക്തി നേടി. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 69,721 പേരാണ്.