പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം എട്ടുമാസത്തെ കുറഞ്ഞ നിരക്കിൽ; പകുതിയിലധികം കേരളത്തിൽ
text_fieldsചിത്രം: Reuters
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികൾ കുറയുന്നു. ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 13,596 കോവിഡ് കേസുകൾ മാത്രം. ഇതിൽ പകുതിയോളം രോഗികളും കേരളത്തിൽ നിന്നാണ്. 7555 പേർക്കാണ് കഴിഞ്ഞ ദിവസം കേരളത്തിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്.
എട്ടുമാസത്തെ അല്ലെങ്കിൽ 230 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,40,81,315 ആയി. കേരളം (7555), മഹാരാഷ്ട്ര (1715), തമിഴ്നാട് (1218), പശ്ചിമ ബംഗാൾ (624), ഒഡീഷ (443) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞദിവസം 166 പേർ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിലാണ് (74) ഏറ്റവും കൂടുതലാളുകൾ മരിച്ചത്.
ചികിത്സയിലുള്ള രോഗികളുടെ കണക്ക് 221 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 1,89,694 പേർ മാത്രമാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 19,582 പേർ രോഗമുക്തി നേടി. 98.12 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,34,39,331 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്.
ദേശീയ വാക്സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി ഇതുവരെ 97.79 ഡോസ് കോവിഡ് വാക്സിൻ ഡോസുകൾ നൽകി. 12,05,162 ഡോസ് വാക്സിൻ കഴിഞ്ഞ ദിവസം വിതരണം ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

