കോവിഡ് രോഗികൾ കുറയുന്നു; രാജ്യത്ത് പ്രതിദിന രോഗികൾ മാർച്ചിലേക്കാൾ കുറവ്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിൽ. 24 മണിക്കൂറിനിടെ 14,313 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം 181 കോവിഡ് രോഗികൾ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം 26,579 പേർ രോഗമുക്തി നേടി. 98.04 ശതമാനമാണ് രോഗമുക്തി നിരക്ക്. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യത്ത് ഇതുവരെ 3,33,20,057 പേർ കോവിഡ് മുക്തരായിട്ടുണ്ട്. 2,14,900 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 212 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.
ദേശീയ വാക്സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി ഇതുവരെ 95.89 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു. 108 കോടി ജനങ്ങളെ ഈ വർഷം അവസാനത്തോടെ മുഴുവനായി വാക്സിനേഷന് വിധേയമാക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

