ന്യൂഡൽഹി: യുദ്ധസന്നാഹം വർധിപ്പിക്കുന്നതിെൻറ ഭാഗമായി ഇന്ത്യ 110 ഫൈറ്റർ ജെറ്റ് വിമാനങ്ങൾ വാങ്ങുന്നു. വിദേശ യുദ്ധവിമാന കമ്പനികളുടെ സഹായത്തോടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽപെടുത്തി ഇന്ത്യയിൽ നിർമിക്കാനാണ് ശ്രമം. ഇതിെൻറ ഭാഗമായി ബില്യൻ ഡോളറിെൻറ പ്രാഥമിക ടെൻഡർ വ്യോമസേന പുറപ്പെടുവിച്ചു.
ലേഡീഡ് മാർട്ടിൻ, ബോയിങ്, ഡസാൾട്ട് തുടങ്ങിയ മുൻനിര ആഗോള കമ്പനികൾ രംഗത്തുണ്ട്. സേനയുടെ പക്കലുള്ള നല്ലൊരുഭാഗം യുദ്ധവിമാനങ്ങളും കാലപ്പഴക്കംമൂലം വൈകാതെ ഒഴിവാക്കേണ്ടിവരും. ഇൗ സാഹചര്യത്തിലാണ് വൻതോതിൽ ഒറ്റ, ഇരട്ട എൻജിൻ വിമാനങ്ങൾ വാങ്ങാൻ സേന നീക്കംതുടങ്ങിയത്. അഞ്ചുവർഷം മുമ്പ് 126 ഇടത്തരം വിവിധോദ്ദേശ്യ യുദ്ധവിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചെങ്കിലും പിന്നീട് നീക്കം ഉപേക്ഷിച്ചിരുന്നു.
ഒറ്റ എൻജിൻ യുദ്ധവിമാനങ്ങളിൽ അമേരിക്കയുടെ എഫ് 16ഉം സ്വീഡെൻറ ഗ്രിപ്പൻ- ഇ വിമാനവുമാണ് മത്സരത്തിലുള്ളത്. അതിനാൽ, നിലവിൽ ഒറ്റ എൻജിൻ വിമാന കരാർ തൽക്കാലം നീട്ടിെവക്കും. കൂടുതൽ കമ്പനികൾ എത്തിയാൽ മാത്രമേ ഒറ്റ എൻജിൻ വിമാനത്തിന് ടെൻഡർ നൽകൂ.