Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിഴത്തീരുവ; യു.എസ് ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇന്ത്യ

text_fields
bookmark_border
റ​ഷ്യ​ക്കും ഇ​റാ​നും മേ​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യാ​ലും ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ രാ​ജ്യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും വി​ദേ​ശ മ​ന്ത്രാ​ല​യം
പിഴത്തീരുവ; യു.എസ് ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇന്ത്യ
cancel

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ​നി​ന്ന് അ​സം​സ്കൃ​ത എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കും ചൈ​ന​ക്കും മേ​ൽ 100 ശ​ത​മാ​നം പി​ഴ​ത്തീ​രു​വ ചു​മ​ത്താ​നു​ള്ള യു.​എ​സ് തീ​രു​മാ​ന​ത്തി​ന് വ​ഴ​ങ്ങി​ല്ലെ​ന്ന് ഇ​ന്ത്യ. റ​ഷ്യ​ക്കും ഇ​റാ​നും മേ​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യാ​ലും ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. യു.​എ​സ് ഉ​പ​രോ​ധ​ത്തി​ന് വ​ഴ​ങ്ങാ​ൻ ആ​വി​ല്ലെ​ന്ന് സൂ​ച​ന ന​ൽ​കി വൈ​വി​ധ്യ​മാ​ർ​ന്ന ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഊ​ർ​ജ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും യു.​എ​സ് കോ​ൺ​ഗ്ര​സ് ന​ട​പ​ടി​യോ​ട് ഇ​ന്ത്യ പ്ര​തി​ക​രി​ച്ചു. രാ​ജ്യ​ത്തി​ന്റെ വ്യാ​പാ​ര സാ​മ്പ​ത്തി​ക താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളാ​നു​ള്ള നി​ശ്ച​യ​ദാ​ർ​ഢ്യം യു.​എ​സി​നെ അ​റി​യി​ച്ച​താ​ണെ​ന്നും വി​ദേ​ശ മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

യു.​എ​സ് പ്ര​തി​നി​ധി​സ​ഭ പാ​സാ​ക്കി​യ ‘ലി​ൻ​ഡ്സേ ഒ​ലി​ൻ ഗ്ര​ഹാം’ ഉ​പ​രോ​ധ നി​യ​മ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു വി​ദേ​ശ മ​ന്ത്രാ​ല​യം. റ​ഷ്യ​ക്കും ഇ​റാ​നും മേ​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ യു.​എ​സ് കോ​ൺ​ഗ്ര​സ് ന​ട​പ​ടി​യെ തു​ട​ർ​ന്നു​ള്ള സം​ഭ​വ വി​കാ​സ​ങ്ങ​ൾ ഇ​ന്ത്യ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. നേ​ര​ത്തേ നി​ര​വ​ധി ത​വ​ണ വ്യ​ക്ത​മാ​ക്കി​യ​തു​പോ​ലെ 140 കോ​ടി ജ​ന​ങ്ങ​ളു​ടെ ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ ഇ​ന്ത്യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.വി​പ​ണി​യി​ലെ ചാ​ഞ്ചാ​ട്ട​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഊ​ർ​ജ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത് തു​ട​രും.

യു.എസ് ലക്ഷ്യമിടുന്നത്

റ​ഷ്യ​ൻ എ​ണ്ണ​യും വാ​ത​ക​വും വാ​ങ്ങു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് മേ​ൽ 100 ശ​ത​മാ​നം വ​രെ ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്താ​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് അ​ധി​കാ​രം ന​ൽ​കു​ന്ന സു​പ്ര​ധാ​ന ഉ​പ​രോ​ധ ബി​ൽ യു.​എ​സ് പ്ര​തി​നി​ധി​സ​ഭ പാ​സാ​ക്കി. വ്യാ​ഴാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 159നെ​തി​രെ 262 വോ​ട്ടു​ക​ൾ​ക്കാ​ണ് റി​പ്പ​ബ്ലി​ക്ക​ൻ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി​സ​ഭ ബി​ൽ പാ​സാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ മാ​സം സെ​ന​റ്റ് 11നെ​തി​രെ 86 വോ​ട്ടു​ക​ൾ​ക്ക് ഈ ​നി​യ​മ​നി​ർ​മാ​ണം പാ​സാ​ക്കി​യി​രു​ന്ന​തി​നാ​ൽ പ്ര​സി​ഡ​ന്റ് ട്രം​പ് മേ​ലൊ​പ്പ് ചാ​ർ​ത്തു​ന്ന​തോ​ടെ ന​ട​പ്പാ​കും. യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ഷ്യ​യു​ടെ ഊ​ർ​ജ-​പ്ര​തി​രോ​ധ മേ​ഖ​ല​ക​ൾ​ക്ക് മേ​ൽ സാ​മ്പ​ത്തി​ക സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് ബി​ൽ.

റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ​യും പ്ര​കൃ​തി​വാ​ത​ക​വും വാ​ങ്ങു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് മേ​ൽ 100 ശ​ത​മാ​നം വ​രെ തീ​രു​വ ചു​മ​ത്താ​ൻ പ്ര​സി​ഡ​ന്റി​ന് ഇ​തി​ലൂ​ടെ അ​ധി​കാ​രം ല​ഭി​ക്കും. ഇ​ന്ത്യ​യും ചൈ​ന​യു​മാ​ണ് റ​ഷ്യ​ൻ ക്രൂ​ഡ് ഓ​യി​ലി​ന്റെ ഏ​റ്റ​വും വ​ലി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ. റ​ഷ്യ​യി​ൽ നി​ന്നു​ള്ള ഊ​ർ​ജ ഇ​റ​ക്കു​മ​തി തു​ട​രു​ന്ന പ​ക്ഷം യു.​എ​സി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് മേ​ൽ 100 ശ​ത​മാ​നം വ​രെ താ​രി​ഫ് ചു​മ​ത്താ​ൻ വാ​ഷി​ങ്ട​ണി​ന് ഈ ​നി​യ​മം പു​തി​യ വ​ഴി​തു​റ​ക്കു​ന്നു. റ​ഷ്യ​ൻ പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി​യു​ടെ 15 ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്രം ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യോ, റ​ഷ്യ​യി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി കു​റ​ക്കു​ക​യോ ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​ള​വ് ന​ൽ​കാ​നും ബി​ല്ലി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India says it will not give in to US threat
Next Story