മൂന്നുസേനകളുമായി സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങി ഇന്ത്യയും റഷ്യയും
text_fieldsന്യൂഡൽഹി: മൂന്ന് സേനകളെയും ഉൾപ്പെടുത്തിയുളള സൈനികാഭ്യാസത്തിന് ഒരുങ്ങി ഇന്ത്യയും റഷ്യയും. ഒക്ടോബർ 19 മുതൽ 29 വരെ റഷ്യയിലെ കിഴക്കൻ സൈനിക മേഖലയിലാണ് സൈനികാഭ്യാസം നടത്തുക. ഇരു രാജ്യങ്ങളുടെയും കര,വ്യോമ,നാവിക സേനകൾ അഭ്യാസത്തിൽ അണിനിരക്കും. 2003ൽ ഇരു രാജ്യങ്ങളും സംയുക്ത നാവികാഭ്യാസം സംഘടിപ്പിച്ചിരുന്നെങ്കിലും മുഴുവൻ സേനയെയും ഉൾപ്പെടുത്തി സൈനികാഭ്യാസം നടത്തുന്നത് ഇതാദ്യമാണ്.
ഇന്ത്യൻ കരസേനയിൽ നിന്ന് 350 സൈനികരെയും വ്യോമസേനയിൽ നിന്ന് 80 പേരെയുമാണ് റഷ്യയിലേക്ക് അയക്കുക. സൈനികർക്കു പുറമെ വ്യോമസേനയുടെ രണ്ട് സൈനിക വിമാനങ്ങളും നാവികസേനയുടെ യുദ്ധക്കപ്പലും അയക്കുന്നുണ്ട്. റഷ്യയിൽ നിന്നുളള 10,000 സൈനികർ അഭ്യാസത്തിൽ പെങ്കടുക്കും.
വിമാനങ്ങൾ, അതീവ്രവാദവിരുദ്ധ പോരാട്ടങ്ങൾക്ക് ലോക വ്യാപകമായി ശക്തി പകരുന്നതാണ് യുദ്ധാഭ്യാസമെന്നാണ് വിലയിരുത്തൽ. യുദ്ധാഭ്യാസത്തിനു പുറമെ ഇരു രാജ്യങ്ങളിലെയും ഉന്നത സൈനികർ ഉദ്യോഗസ്ഥരുമായുള്ള ചർച്ചകളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
